ഹിമാലയ മൈ ബേബി ആൻഡ് മീ കൊച്ചിയിൽ

Posted on: February 18, 2017

കൊച്ചി : നവജാത ശിശുക്കളുടെ ആരോഗ്യവും വളർച്ചയും സംബന്ധിച്ച് അമ്മമാരെ ബോധവത്ക്കരിക്കാനായി ഹിമാലയ ബേബികെയർ കൊച്ചിയിൽ മൈ ബേബി ആൻഡ് മീ ശില്പശാല സംഘടിപ്പിച്ചു. നവജാത ശിശുക്കൾക്കിടയിലെ ആരോഗ്യം സംബന്ധിച്ച് ഡോക്ടർമാരുമായി ചർച്ച നടത്താൻ അമ്മമാർക്കുള്ള പ്ലാറ്റ്‌ഫോമാണ് മൈ ബേബി ആൻഡ് മീ. ഹിമാലയ ബേബികെയർ ന്യൂട്രീഷൻ വിദഗ്ധ പൂർണ്ണിമ ശങ്കർ, ശിശുരോഗ വിദഗ്ധ ഡോ. ആർ. മഞ്ജു എന്നിവർ അമ്മമാരുടെ സംശയങ്ങൾക്ക് ഉത്തരം നൽകി.

ഇന്ത്യയിലെ ആദ്യത്തെ നാച്വറൽ മദർ കെയർ ശ്രേണിയായ ഹിമാലയ ഫോർ മോംസ് അവതരിപ്പിക്കുകയുണ്ടായി. ഹിമാലയ ഉത്പന്ന ശ്രേണിയിൽ സൂതിംഗ് ബോഡി ബട്ടർ, ടോണിംഗ് മസാജ് ഓയിൽ, ആന്റി റാഷ് ക്രീം, നിപ്പിൾ കെയർ ബട്ടർ എന്നിവ ഉൾപ്പെടുന്നു.

TAGS: Himalaya |