കൊച്ചിയിലെ ഡോ. ഫിക്‌സിറ്റ് എക്‌സ്പീരിയൻസ് സെന്റർ വിപുലീകരിച്ചു

Posted on: November 3, 2016
കൊച്ചിയിലെ ഡോ. ഫിക്‌സിറ്റ് എക്‌സ്പീരിയൻസ് സെന്ററിൽ മാർക്കറ്റിംഗ് ഹെഡ് വില്ലൂ ദാജി, റീജണൽ ആപ്ലിക്കേഷൻ സർവീസ് മാനേജർ വി.കെ. ജിനചന്ദ്രാ, റീട്ടെയ്‌ലിംഗ് ഹെഡ് രവി പദാൻരേ എന്നിവർ ചേർന്ന് ഉത്പന്നഉപയോഗങ്ങൾ വിശദീകരിക്കുന്നു.

കൊച്ചിയിലെ ഡോ. ഫിക്‌സിറ്റ് എക്‌സ്പീരിയൻസ് സെന്ററിൽ മാർക്കറ്റിംഗ് ഹെഡ് വില്ലൂ ദാജി, റീജണൽ ആപ്ലിക്കേഷൻ സർവീസ് മാനേജർ വി.കെ. ജിനചന്ദ്രാ, റീട്ടെയ്‌ലിംഗ് ഹെഡ് രവി പദാൻരേ എന്നിവർ  ഉത്പന്നഉപയോഗങ്ങൾ വിശദീകരിക്കുന്നു.

കൊച്ചി : ഡോ. ഫിക്‌സിറ്റിന്റെ എക്‌സ്പീരിയൻസ് സെന്റർ കൂടുതൽ വിപുലീകരിച്ചു. വാട്ടർ പ്രൂഫിംഗ് ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം അവയുടെ ഉപയോഗം, ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വൈവിധ്യമാർന്ന വാട്ടർ പ്രൂഫിംഗ് സൊലൂഷൻ തുടങ്ങിയവ അനുഭവിച്ചറിയാനും അവസരമൊരുക്കുന്ന രീതിയിലാണ് സെന്ററിന്റെ രൂപകൽപ്പന. വിവിധ പ്രതലങ്ങളിൽ ഇവ എങ്ങനെ ഉപയോഗിക്കണമെന്നതു സംബന്ധിച്ചു വിവരിക്കുന്ന ലൈഫ് സൈസ് എക്‌സിബിറ്റും ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ഘടനാരൂപങ്ങളിൽ വാട്ടർ പ്രൂഫിംഗിന് ആവശ്യമായ വിദഗ്ധ പരിഹാരം നിർദ്ദേശിക്കുന്ന പ്ലാറ്റ്‌ഫോമായും സെന്റർ പ്രവർത്തിക്കുന്നു.

ആർക്കിടെക്ട്, ബിൽഡർ അസോസിയേഷനുകളിലെ വിദഗ്ധർ തുടങ്ങിയവരുടെ സഹായത്തോടെ ക്ലാസ് റൂം പരിശീലനം നൽകുന്നതിനുള്ള സൗകര്യവും സെന്ററിൽ ഒരുക്കിയിട്ടുണ്ട്. ശരിയായ വിധത്തിൽ വാട്ടർ പ്രൂഫിംഗ് നടത്തുന്നതു മനസിലാക്കാൻ സഹായിക്കുന്ന ഓഡിയോ വിഷ്വലും ഒരുക്കിയിട്ടുണ്ട്.