തനിഷ്‌കിന്റെ ക്വീൻ ഓഫ് ഹാർട്ട്‌സ് ഡമയണ്ട് കളക്ഷൻ

Posted on: July 13, 2016

Tanishq--Queen-of-Hearts-Biകൊച്ചി : തനിഷ്‌ക് ആഭരണ ശ്രേണിയിലെ ക്വീൻ ഓഫ് ഹാർട്ട്‌സ് ഡമയണ്ട് ശേഖരം പുറത്തിറക്കി. രാജകീയ പ്രൗഢിയിൽ രൂപകൽപ്പന ചെയ്ത കമ്മലുകളും, നെക്‌ലേസുകളും ഈ ശേഖരത്തിൽ ഉൾപ്പെടുന്നു. ആകർഷണീയമായ റെഡ് സ്റ്റോൺ, പകിട്ടേറിയ ഗ്രീൻ സ്റ്റോൺ, വിലയേറിയ ഡയമണ്ടുകൾ എന്നിവ മനോഹരമായ ശിൽപചാരുതയിൽ അണിയിച്ചൊരുക്കിയ ആഭരണ കളക്ഷണുകളും ക്വീൻ ഓഫ് ഹാർട്ട്‌സ് ആഭരണ ശേഖരത്തിലുണ്ട്.

തനിഷ്‌ക് ബ്രാൻഡ് അംബാസഡർ ദീപിക പദുകോൺ ആണ് ക്വീൻ ഓഫ് ഹാർട്ട്‌സ് അവതരിപ്പിക്കുന്നത്. 39-ൽ അധികം മനോഹരമായ സെറ്റുകൾ ഉൾക്കൊള്ളുന്ന ക്വീൻ ഓഫ് ഹാർട്ട്‌സ് ശേഖരത്തിന് 2.5 ലക്ഷം രൂപ മുതലാണ് വില.