കെഎഫ്‌സി ഫ്രണ്ട്ഷിപ്പ് ബക്കറ്റ് വിപണിയിൽ

Posted on: July 12, 2016

KFC-Friendship-Bucket-Bigകൊച്ചി : നാലു രുചികളിലുള്ള ചിക്കൻ വിഭവങ്ങൾ ഒന്നിച്ചു ലഭിക്കുന്ന പുതിയ ഫ്രണ്ട്ഷിപ്പ് ബക്കറ്റ് കെഎഫ്‌സി വിപണിയിലിറക്കി. ചിക്കൻ പോപ്‌കോൺ, മൂന്ന് പീസ് ഹോട്ട് ആൻഡ് ക്രിസ്പി ചിക്കൻ, മൂന്ന് ബോൺലെസ് സ്ട്രിപ്പുകൾ, മൂന്ന് പീസ് ഹോട്ട് വിംഗ്‌സ് എന്നീ വിഭവങ്ങളാണ് കെഎഫ്‌സി ഫ്രണ്ട്ഷിപ്പ് ബക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഫ്രണ്ട്ഷിപ്പ് ദിനത്തിന്റെ ഭാഗമായി കെഎഫ്‌സി പുറത്തിറക്കുന്ന ഈ ഓൾ ഇൻ വൺ ഫ്രണ്ട്ഷിപ്പ് ബക്കറ്റിന് 399 രൂപയാണ് വില. കേരളത്തിലെ എല്ലാ കെഎഫ്‌സി സ്റ്റോറുകളിലും ഇവ ലഭ്യമാണ്.