26
Friday
April 2024
April 2024
ബജാജ് അലയൻസ് ജൂണിയർ ഫുട്‌ബോൾ ക്യാമ്പ്
Posted on: June 15, 2016
കൊച്ചി : സ്‌കൂൾ തലത്തിലുള്ള ഫുട്‌ബോൾ പ്രതിഭകളെ കണ്ടെത്താൻ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് നടത്തുന്ന ജൂണിയർ ഫുട്‌ബോൾ ക്യാമ്പ് ഏഴാം പതിപ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്കു ജൂലൈ 20 വരെ ഓൺലൈനിൽ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച അഞ്ചു കളിക്കാർക്ക് ജർമനിയിലെ പ്രമുഖ ഫുട്‌ബോൾ ക്ലബായ എഫ്‌സി ബയോൺ മ്യൂണിച്ചിൽ പരിശീലനം ലഭ്യമാക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ http://www.joinjfc.in/ എന്ന സൈറ്റിൽ പ്രവേശിച്ചു പേരു രജിസ്റ്റർ ചെയ്യണം.
തുടർന്ന് ഓൺലൈൻ ഫുട്‌ബോൾ ക്വിസിൽ പങ്കെടുക്കണം. തുടർന്നു മത്സരാർത്ഥിയുടെ ഫുട്‌ബോൾ പ്രതിഭ പ്രദർശിപ്പിക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ളതും 50 എംബിയിൽ കൂടാത്തതുമായ വീഡിയോ പോസ്റ്റ് ചെയ്യണം. ഇതോടെ രജിസ്‌ട്രേഷൻ പൂർത്തിയാകും.
News in this Section