സാങ്കേതികവിദ്യ മുന്നേറ്റത്തിന് വെല്ലുവിളികൾ ഏറെയെന്ന് മൈക്രോസോഫ്റ്റ് സർവേ

Posted on: March 29, 2016

Microsoft-Big-a

കൊച്ചി : ശരിയായ പരിശീലനത്തിന്റെ കുറവ് മൂലം അദ്ധ്യയനം മെച്ചപ്പെടുത്താൻ സാങ്കേതികവിദ്യ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ലെന്ന് മൈക്രോസോഫ്റ്റ് എജ്യുടെക് സർവേ. ഏഷ്യ പസഫിക് മേഖലയിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചാണ് മൈക്രോസോഫ്റ്റ് സർവേ നടത്തിയത്.

വിദ്യാഭ്യാസ പ്രക്രിയ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഏറെ ഗുണകരമാണ് എന്ന ബോധ്യമുണ്ടെങ്കിലും പരിശീലനത്തിന്റെ അപര്യാപ്തത, സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിന് മതിയായ പണലഭ്യതയുടെ കുറവ്, പാഠ്യപദ്ധതിയുടെ ശരിയായ സംയോജനം ഇല്ലാതിരിക്കുക എന്നിവ പലപ്പോഴും വെല്ലുവിളിയാകുന്നുണ്ട്. സിംഗപ്പൂരിൽ നടന്ന ബെറ്റ് ഏഷ്യ നേതൃ ഉച്ചകോടിയിലാണ് സർവേ നടത്തിയത്.

പതിനെട്ട് രാജ്യങ്ങളിൽനിന്നുള്ള പ്രീ-സ്‌കൂൾ മുതൽ ബിരുദാനന്തരബിരുദംവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരാണ് സർവേയിൽ പങ്കെടുത്തത്. സാങ്കേതികവിദ്യയിൽ മതിയായ പരിശീലനമില്ലാത്തതിന്റെ പോരായ്മയെക്കുറിച്ച് സർവേയിൽ പങ്കെടുത്ത 53 ശതമാനം പേരും മതിയായ തോതിൽ പണം ലഭ്യമല്ലാത്തതിനെക്കുറിച്ച് 51 ശതമാനം പേരും ചൂണ്ടിക്കാട്ടി.