25
Thursday
April 2024
April 2024
ലുലു ഷോപ്പിംഗ് ഫെസ്റ്റിവൽ ; ബമ്പർ ജേതാക്കളെ തെരഞ്ഞെടുത്തു
Posted on: October 21, 2015
കൊച്ചി : ലുലുമാളിലെ ഷോപ്പിംഗ് ഉത്സവമായ ലുലു ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ബമ്പർ സമ്മാനങ്ങളായ കാറുകളുടേയും ബൈക്കുകളുടേയും നറുക്കെടുപ്പ് നിർവഹിച്ചു.
ഷെവർലേ സെയിൽ, ഷെവർലേ ബീറ്റ്, മഹീന്ദ്ര സെന്റുറോ, മഹീന്ദ്ര ഗസ്റ്റോ എന്നിവയാണ് സമ്മാനങ്ങൾ.എറണാകുളം സ്വദേശികളായ പുഷ്പകുമാരി, യു. ആർ. മോഹൻ, കോട്ടയം സ്വദേശിനി ലീലാമ്മ സണ്ണി എന്നിവർക്കാണ് സമ്മാനങ്ങൾ. ജി.എം. മോട്ടോഴ്‌സ് മാനേജർ രമേശ് കുമാർ, ഡെപ്യൂട്ടി മാനേജർ മാർക്കറ്റിംഗ് കൃഷ്ണരാജ്, ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, അസിസ്റ്റന്റ് മാൾ മാനേജർ കെ. കെ. ഷരീഫ്, മാനേജർ – ഓപറേഷൻസ് സമീർ വർമ്മ, ജോസ്‌കോ ജ്വല്ലേഴ്‌സ് സ്റ്റോർ മാനേജർ രാജേഷ് മേനോൻ എന്നിവർ ചേർന്ന് നറുക്കെടുപ്പ് നിർവഹിച്ചു.
TAGS: Lulu Mall Cochin | Lulu Shopping Festivel |