ദി റൺ ഫോർ ലൈഫുമായി റോട്ടറി കൊച്ചിൻ സെൻട്രൽ

Posted on: September 29, 2015

Rotary-Club-Logo-big

കൊച്ചി : വർധിച്ച് വരുന്ന തെരുവ് നായ ഭീഷണി നേരിടാനും ബോധവത്ക്കരണം നടത്താനും ലക്ഷ്യമിട്ട് റോട്ടറി കൊച്ചിൻ സെൻട്രലിന്റെ നേതൃത്വത്തിൽ ദി റൺ ഫോർ ലൈഫ് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു.

നവംബർ 8 ന് രാവിലെ 5.30 ന് ദി റൺ ഫോർ ലൈഫ് തെരുവ് നായ്ക്കളില്ലാത്ത കൊച്ചി എന്ന സന്ദേശവുമായി 5 കിലോ മീറ്റർ, 10 കിലോമീറ്റർ കൂട്ടയോട്ടം സംഘടിപ്പിക്കും. യുവ റൊട്ടെറിയൻമാർ, ബിസിനസ് സംരംഭകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരെ പങ്കെടുപ്പിച്ചായിരിക്കും കൂട്ടയോട്ടം സംഘടിപ്പിക്കുക.

മനുഷ്യജീവന്റെ സുരക്ഷിതത്വം, വൃത്തിയും സുരക്ഷിതവുമായ നഗരം എന്നിവയെകുറിച്ച് ബോധവത്ക്കരണം നടത്താൻ ലക്ഷ്യമിട്ടാണ് ദി റൺ ഫോർ ലൈഫ് ആരംഭിക്കുന്നത്.

അപകടകരമായ തെരുവ് നായകളുടെ ആക്രമണം മൂലം നിരവധി കുട്ടികളും സ്ത്രീകളും അടക്കമുള്ള ജനങ്ങൾ അപകടഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രചാരണത്തെ കുറിച്ച് ആലോചിച്ചതെന്ന് റോട്ടറി കൊച്ചിൻ സെൻട്രൽ ഭാരവാഹികൾ പറഞ്ഞു.