ദീർഘകാല വാല്യു ഫണ്ടുമായി പി പി എഫ് എ എസ് മ്യൂച്വൽ ഫണ്ട്

Posted on: March 17, 2015

Parag-Parikh-big

കൊച്ചി : ദീർഘകാല നിക്ഷേപകർക്കായി പി പി എഫ് എ എസ് (പരഗ് പരീഖ് ഫിനാൻഷ്യൽ അഡൈ്വസറി സർവീസ്) പുതു തലമുറ വാല്യു ഫണ്ട് അവതരിപ്പിച്ചു. കുറഞ്ഞത് അഞ്ച് വർഷ കാലയളവ് കാലത്തേക്കെങ്കിലും നിക്ഷേപിക്കുന്നവർക്കാണ് പി പി എഫ് എ എസ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ അവസരമുള്ളത്. പ്രവാസികൾ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയിൽ നിന്നുള്ള നിക്ഷേപകർ ദീർഘകാല നിക്ഷേപത്തിൽ താൽപ്പര്യമുള്ളവരാണെന്ന് സ്‌റ്റോക്ക് മാർക്കറ്റ് രംഗത്ത് മൂന്ന് പതിറ്റാണ്ടുകളുടെ പരിചയമുള്ള പരഗ് പരീഖ് പറഞ്ഞു.

പി പി എഫ് എ എസ് ദീർഘകാല വാല്യു ഫണ്ടിൽ ഒരു ഇക്വിറ്റി പദ്ധതി മാത്രമാകും ഉണ്ടാവുക. അതിർവരമ്പുകളില്ലാതെ അന്താരാഷ്ട്ര സ്‌റ്റോക്കിൽ ഉൾപ്പെടെ നിക്ഷേപിക്കാം എന്നതാണ് പി പി എഫ് എ എസ് വാല്യു ഫണ്ടിന്റെ പ്രത്യേകത. ഈ പദ്ധതിക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ ബൈ ബാക്‌സ് ഉൾപ്പെടെയുള്ള ചില സവിശേഷ സാഹചര്യങ്ങളുടെ ആനുകൂല്യം നിക്ഷേപകർക്ക് ലഭിക്കുമെന്നതിനാൽ മറ്റ് ഇക്വിറ്റി പദ്ധതികളുടെ ആവശ്യവുമില്ല. പ്രമോട്ടർമാർ, ഡയറക്ടർമാർ, ഫണ്ട് മാനേജർമാർ, ജീവനക്കാർ തുടങ്ങിയവർ ഇതിനോടകം തന്നെ പി പി എഫ് എ എസ് ദീർഘകാല വാല്യു ഫണ്ടിൽ നിക്ഷേപിച്ച് കഴിഞ്ഞു. ആകെ നിക്ഷേപത്തിന്റെ 9 ശതമാനം വരുന്ന ഈ തുകയുടെ വിശദാംശങ്ങൾ എല്ലാ മാസവും കമ്പനിയുടെ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തുന്നുണ്ട്. ഇത്തരം നിക്ഷേപങ്ങളും പരസ്യപ്പെടുത്തലുകളും പി പി എഫ് എ എസ് ന്റെ വിശ്വാസ്യത വർധിപ്പിക്കുന്നു.

പി പി എഫ് എ എസ് ദീർഘകാല വാല്യു ഫണ്ടിൽ ഗ്രോത്ത് ഓപ്ഷൻ മാത്രമാണ് നിക്ഷേപകർക്ക് നൽകുന്നത്. കഴിഞ്ഞ വർഷം വാർഷിക ജനറൽ മീറ്റിങ്ങുകളുടെ ശൃംഖല തന്നെ സംഘടിപ്പിച്ച ആദ്യ ഇന്ത്യൻ മ്യൂച്വൽ ഫണ്ടാണ് പി പി എഫ് എ എസ്. സംശയങ്ങൾക്കും ആശങ്കകൾക്കും വ്യക്തമായ മറുപടി നൽകുന്നതിനാൽ സത്യസന്ധമായ പ്രവർത്തനം കാഴ്ച്ച വെയ്ക്കാൻ പി പി എഫ് എ എസ് നു കഴിഞ്ഞിട്ടുണ്ട്.

സാധാരണ മ്യൂച്വൽ ഫണ്ടുകളിൽ നിന്നും വ്യത്യസ്തമാണെന്ന് പറയുക മാത്രമല്ല, ദീർഘകാല നിക്ഷേപകർക്ക് അത് ബോധ്യപ്പെടുത്തികൊടുക്കാനും അവർക്ക് അവിശ്വസനീയമായ നേട്ടം ഉണ്ടാക്കി കൊടുക്കാനും പി പി എഫ് എ എസ് ന് കഴിഞ്ഞിട്ടുണ്ട്. ചെന്നൈയിലും ബാംഗലുരുവിലും ലഭിച്ച സ്വീകാര്യതയാണ് കേരളത്തിലും പി പി എഫ് എ എസ് ദീർഘകാല വാല്യൂ ഫണ്ട് വ്യാപകമാക്കാൻ പ്രേരിപ്പിച്ചതെന്നും പരഗ് പരീഖ് പറഞ്ഞു.