യു ടി ഐ -എം എൻ സി ഫണ്ടിന് 25 ശതമാനം ലാഭവിഹിതം

Posted on: November 26, 2014

UTI-Logo-new-Big

യു ടി ഐ -എം എൻ സി ഫണ്ട് 25 ശതമാനം നികുതിരഹിത ലാഭ വിഹിതം പ്രഖ്യാപിച്ചു. ഡിവിഡന്റ് ഓപ്ഷൻ എക്‌സിസ്റ്റിംഗ് പ്ലാനിലെയും ഡിവിഡന്റ് ഓപ്ഷൻ ഡയറക്ട് പ്ലാനിലെയും നിക്ഷേപകർക്ക് 10 രൂപ മുഖവിലയുള്ള യൂണിറ്റിന് 2.50 രൂപ ക്രമത്തിൽ ഡിവിഡൻഡ് ലഭിക്കും. അനുബന്ധമായി ഡിവിഡന്റ് ഓപ്ഷൻ എക്‌സിസ്റ്റിംഗ് പ്ലാനിലെയും ഡിവിഡന്റ് ഓപ്ഷൻ ഡയറക്ട് പ്ലാനിലെയും അറ്റ ആസ്തി മൂല്യത്തിൽ മാറ്റം വരുമെന്നും യു ടി ഐ അറിയിച്ചു.

2014 നവംബർ 19 ന് ഡിവിഡന്റ് ഓപ്ഷൻ എക്‌സിസ്റ്റിംഗ് പ്ലാനിൽ അറ്റ ആസ്തി മൂല്യം 80.4839 രൂപയായിരുന്നു. ഡിവിഡന്റ് ഓപ്ഷൻ ഡയറക്ട് പ്ലാനിൽ 81.5432 രൂപയും. 1998 ൽ ആരംഭിച്ച യു ടി ഐ -എം എൻ സി ഫണ്ട് വൈവിധ്യമാർന്ന ശ്രേണികളിൽ നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതെന്ന് ഫണ്ട് മാനേജർ സ്വാതി കുൽക്കർണി പറഞ്ഞു.

TAGS: UTI MNC Fund |