യൂറോ രാജ്യങ്ങളിൽനിന്ന് പണമയക്കാൻ മുത്തൂറ്റ് വെബ് പോർട്ടൽ

Posted on: November 20, 2014

Muthoot-Finance-Logo-B

മുത്തൂറ്റ് ഗ്ലോബൽ മണി ട്രാൻസ്ഫർ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ഏറ്റവും കുറഞ്ഞ ചെലവിൽ സുഗമമായി ഇന്ത്യയിലേക്ക് പണമയക്കാൻ സഹായകമായ വെബ് പോർട്ടൽ ആരംഭിച്ചു. ഓസ്ട്രിയ, ഇറ്റലി, ജർമ്മനി എന്നിവിടങ്ങളിൽ നിന്ന് www.rupee2india.eu എന്ന ഈ പോർട്ടൽ വഴി പണമയക്കാൻ സൗകര്യമേർപ്പെടുത്തിക്കഴിഞ്ഞു.

വിയന്നയിലെ ഫൈൻ ആർട്‌സ് ഇന്ത്യയിൽ കേരള ടൂറിസം മന്ത്രി എ പി അനിൽകുമാറിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മുത്തൂറ്റ് ഗ്ലോബൽ ചീഫ് ഓപറേറ്റിംഗ് ഓഫീസർ കെ ആർ ബിജിമോൻ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുത്തൂറ്റ് ഗ്ലോബൽ മണി ട്രാൻസ്ഫർ ലിമിറ്റഡിന്റെ യു കെ ഓപറേഷൻസ് സി ഇ ഒ ബോബി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

പോർട്ടൽ വഴി അയക്കുന്ന 50000 രൂപ വരെയുള്ള തുക ഇന്ത്യയിലുട നീളമുള്ള മുത്തൂറ്റ് ഫിനാൻസിന്റെ 4500 ശാഖകളിൽ എവിടെ നിന്നു വേണമെങ്കിലും അപ്പോൾത്തന്നെ കൈപ്പറ്റാവുന്നതാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിവിധ ബാങ്കുകളുടെ 85,000 ശാഖകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനും കഴിയും. ജർമ്മനി- 08006648496, ഇറ്റലി- 0694801266, ഓസ്ട്രിയ- 019284014 എന്നീ കോൺടാക്റ്റ് നമ്പറുകളിൽ ബന്ധപ്പെട്ടാൽ ആവശ്യമായ നിർദേശങ്ങൾ ലഭിക്കും.

മുത്തൂറ്റ് ഗ്ലോബൽ മണി ട്രാൻസ്ഫർ സർവീസസിന്റെ ഓഫീസുകളിലൂടെ പ്രതിമാസം ഇന്ത്യയിലേക്കുള്ള റെമിറ്റൻസിന്റെ എണ്ണം 5000 കവിയുന്നുണ്ട്. പ്രവാസി ഇടപാടുകാരിൽനിന്നുള്ള ഈ താൽപ്പര്യം മുൻനിർത്തിയാണ് യൂറോപ്യൻ രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്ന് മുത്തൂറ്റ് ഫിനാൻസ് എം ഡി ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.