ഐ ഡി ബി ഐ ടയർ 1 ബോണ്ടുകൾക്ക് ഫുൾ സബ്‌സ്‌ക്രിപ്ഷൻ

Posted on: November 3, 2014

IDBI-Bank-branch-big

ഐ ഡി ബി ഐ ബാങ്കിന്റെ ബാസൽ 3 പ്രകാരമുള്ള ആദ്യ അഡീഷണൽ ടയർ 1 ബോണ്ടുകൾ കാലാവധിക്കു മുൻപു തന്നെ പൂർണമായി സബ്‌സ്‌ക്രൈബ് ചെയ്തു. 1500 കോടി രൂപയുടെ സബ്‌സ്‌ക്രിപ്ഷനും 500 കോടി രൂപയുടെ അധിക സബ്‌സ്‌ക്രിപ്ഷനും അടക്കം ആകെ 2500 കോടി രൂപയുടെ ബോണ്ടുകൾക്കാണ് അപേക്ഷ ലഭിച്ചത്. ഈ വർഷം സെപ്റ്റംബർ ഒന്നിന് റിസർവ് ബാങ്ക് ബാസൽ 3 മാർഗ നിർദ്ദേശങ്ങൾ പുതുക്കിയ ശേഷം ഒരു ബാങ്ക് ആദ്യമായി പുറത്തിറക്കിയ അഡീഷണൽ ടയർ 1 ബോണ്ടായിരുന്നു ഐ ഡി ബി ഐ ബാങ്കിന്റേത്.

വാർഷികാടിസ്ഥാനത്തിൽ 10.75 ശതമാനം കൂപ്പൺ റേറ്റുള്ള ഈ ബോണ്ടിന് പത്തു വർഷത്തിനു ശേഷം കോൾ ഓപ്ഷനും ഉണ്ട്. ബാങ്കിംഗ് രംഗത്ത് പല പുതിയ നീക്കങ്ങൾക്കും തുടക്കം കുറിച്ച ബാങ്കാണ് ഐ ഡി ബി ഐ ബാങ്കെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ബാങ്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം. എസ്. രാഘവൻ ചൂണ്ടിക്കാട്ടി. മറ്റു ബാങ്കുകൾക്ക് ആഭ്യന്തര വിപണിയിൽ ടയർ 1 ബോണ്ടുകൾ പുറത്തിറക്കാൻ ഇതു പ്രചേദനമാകുമെന്നും അദ്ദേഹം പറഞ്ഞു.