20, 10, 5, 2, 1 രൂപയുടെ പുതിയ നോട്ട് വരുന്നു.

Posted on: April 17, 2019

ന്യൂഡല്‍ഹി : പുതിയ 20 രൂപ, 10 രൂപ നാണയത്തുട്ടുകള്‍ മേയ് 31 നകം എത്തും. മേയ് 15 ന് അകം ഒരു രൂപയുടെ പുതിയ തുട്ടും ഈ 30 ന് അകം 2, 5 രൂപയുടേതും ഇറങ്ങും.

ഇതില്‍ 12 കോണുകളുള്ള 20 രൂപ നാണയം മാത്രമാണ് ആദ്യമായി ഇറക്കുന്നത്. ബാക്കിയുള്ളവയെല്ലാം വൃത്താകൃതിയാണ്. പഴയ തുട്ടുകള്‍ പ്രചാരത്തില്‍ തുടരും. ആകെ 25,000 കോടി രൂപയുടെ നാണയങ്ങളാണ് പ്രചാരത്തിലുള്ളത്.

TAGS: Indian Coins |