മുത്തൂറ്റ് ഹോംഫിന്‍ എന്‍.സി.ഡി. മെയ് ഏഴ് വരെ

Posted on: April 13, 2019

മുത്തൂറ്റ് ഹോംഫിന്‍ എന്‍.സി.ഡി. വഴി 3000 ദശലക്ഷം രൂപ സമാഹരിക്കും.

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ സബ്സിഡിയറിയായ മുത്തൂറ്റ് ഹോംഫിന്‍ (ഇന്ത്യ) ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളിലൂടെ (എന്‍.സി.ഡി.) 3000 ദശലക്ഷം രൂപ സമാഹരിക്കും. സെക്യൂര്‍ഡ് വിഭാഗത്തില്‍ പെ ആയിരം രൂപ മുഖവിലയുള്ള കടപത്രങ്ങളാവും പിങ്ക് ഇഷ്യൂവിലൂടെ സമാഹരിക്കുക.

ഏപ്രില്‍ എഴു മുതല്‍ മെയ് ഏഴു വരെയുള്ള ഈ ഇഷ്യൂവില്‍ 1500 ദശലക്ഷം രൂപയുടെ കടപത്ര സമാഹരണവും അത്ര തന്നെ അധിക സമാഹരണവും സാധ്യമാകുതിലൂടെയാണ് 3000 ദശലക്ഷത്തിലെത്തുത്. രണ്ടു മുതല്‍ ഏഴര വര്‍ഷം വരെയുള്ള വിവിധ നിക്ഷേപ കാലാവധികളാണുള്ളത്. പ്രതിമാസ, വാര്‍ഷിക അടിസ്ഥാനത്തിലോ കാലാവധി തീരുമ്പോഴോ പണം ലഭിക്കുന്ന രീതികള്‍ നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാം. 9.25 ശതമാനം മുതല്‍ 10 ശതമാനം വരെയുള്ള വരുമാനമാണ് ഇതില്‍ നിന്നു ലഭിക്കുക. ക്രിസില്‍ എഎ/സ്റ്റേബിള്‍ എ റേറ്റിങാണ് നിര്‍ദിഷ്ട എന്‍.സി.ഡി.ക്ക് ക്രിസില്‍ നല്‍കിയിരിക്കുത്.

മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ കമ്പനി 2018 സെപ്റ്റംബറില്‍ 18,351 ദശലക്ഷം രൂപയുടെ വായ്പകളാണു നല്കിയിരിക്കുതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഈപ്പന്‍ അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. കമ്പനിയുടെ വായ്പാ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും സമാഹരിക്കുന്ന തുക പ്രാഥമികമായി ഉപയോഗിക്കുകയെന്നും അദേഹം വ്യക്തമാക്കി. എന്‍.സി.ഡി.കള്‍ ബി.എസ്.ഇ.യില്‍ ലിസ്റ്റു ചെയ്യും.

TAGS: Muthoot Homefin |