നിക്ഷേപ സമാഹരണ യജ്ഞം : ലക്ഷ്യം 5,000 കോടി

Posted on: March 2, 2019

തിരുവനന്തപുരം : സംസ്ഥാന സഹകരണ വകുപ്പിന്റെ 39 -ാമത് നിക്ഷേപ സമാഹരണ യജ്ഞത്തിന് തുടക്കമായി. സഹകരണനിക്ഷേപം നാടിന്റെ നന്മയ്ക്ക് എന്നതാണ് ഈ മാസം 31 – വരെ നടക്കുന്ന യജ്ഞത്തിന്റെ സന്ദേശം. 5,000 കോടി രൂപയുടെ സമാഹരണമാണ് ഇത്തവണ ലക്ഷ്യമിട്ടിരിക്കുന്നത്.

സംസ്ഥാന സഹകരണബാങ്ക്, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, പ്രാഥമിക സഹകരണ കാര്‍ഷിക വായ്പ സംഘങ്ങള്‍, സര്‍വീസ് സഹകരണ ബാങ്കുകള്‍, ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍ എന്നിവ യജ്ഞത്തില്‍ പങ്കാളികളാണ്.