ആദായ നികുതി റീഫണ്ട് ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിക്കണം

Posted on: February 26, 2019

ന്യൂഡല്‍ഹി : ആദായ നികുതി റീഫണ്ട് ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിക്കണം. 2019 മാര്‍ച്ച് ഒന്നുമുതലാണ് പുതിയ തീരുമാനം നിലവില്‍ വരിക. ഇതുവരെ അക്കൗണ്ട് പാനുമായി ബന്ധിപ്പിക്കാത്തവര്‍ ഉടന്‍ തന്നെ ബന്ധിപ്പിക്കണം.

ആദായ നികുതി വകുപ്പിന്റെ ഇ – ഫയലിംഗ് പോര്‍ട്ടല്‍ വഴി ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യേണ്ടതാണ്. നെറ്റ് ബാങ്കിംഗ് സൗകര്യം വഴിയാണ് ഇത് സാധ്യമാകുന്നത്. ഇതിന് കഴിഞ്ഞില്ലെങ്കില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പ് വിവരങ്ങള്‍ വേരിഫൈ ചെയ്യും.