ആദിത്യ ബിര്‍ള സണ്‍ ലൈഫ് റിട്ടയര്‍മെന്റ് ഫണ്ട് പുറത്തിറക്കി

Posted on: February 20, 2019

കൊച്ചി : ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ടിന്റെ ആദിത്യ ബിര്‍ള സണ്‍ ലൈഫ് റിട്ടയര്‍മെന്റ് പദ്ധതിക്കു തുടക്കമായി. റിട്ടയര്‍മെന്റ് ലക്ഷ്യമിട്ടുള്ള നിക്ഷേപത്തിനുതകുന്ന ഈ ഓപണ്‍ എന്‍ഡഡ് പദ്ധതിയുടെ പുതിയ ഫണ്ട് ഓഫര്‍ മാര്‍ച്ച് അഞ്ചു വരെ തുടരും. കുറഞ്ഞത് അഞ്ചു വര്‍ഷമോ റിട്ടയര്‍മെന്റ് വര്‍ഷമോ ഏതാണ് ആദ്യം അതു വരെ ലോക്ക് ഇന്‍ കാലാവധിയും ഈ പദ്ധതിക്കുണ്ടാകും.

വ്യക്തിഗത സവിശേഷതകളും പ്രായവും കണക്കിലെടുത്ത് നാലു വിവിധ രീതികളിലുള്ള ആസ്തി വകയിരുത്തല്‍ പദ്ധതികളുാണുള്ളത്. 80 മുതല്‍ 100 ശതമാനം വരെ ഓഹരി മേഖലയില്‍ നിക്ഷേപിക്കുന്ന 30 കാര്‍ക്കായുള്ള പദ്ധതി, 65 മുതല്‍ 80 ശതമാനം വരെ ഓഹരി മേഖലയില്‍ നിക്ഷേപിക്കുന്ന 40 കാര്‍ക്കായുള്ള പദ്ധതി, 75 മുതല്‍ 100 ശതമാനം വരെ കടപത്ര മേഖലയില്‍ നിക്ഷേപിക്കുന്ന 50 കാര്‍ക്കായുള്ള പദ്ധതി, നൂറു ശതമാനവും കടപത്ര, മണി മാര്‍ക്കറ്റ് മേഖലകളില്‍ നിക്ഷേപിക്കുന്ന 50 പ്ലസ് പദ്ധതി എന്നിവയാണ് അവതരിപ്പിച്ചിട്ടുള്ളത്.

നിശ്ചിത ഇടവേളകളില്‍ എസ്.ഐ.പി. തുക വര്‍ധിപ്പിക്കാനുള്ള സൗകര്യം, നിശ്ചിത ഇടവേളകളില്‍ വരുമാനം ലഭ്യമാക്കുന്നതും ലോക്ക് ഇന്‍ കാലയളവിന് അനുസൃതമായിട്ടുള്ളതുമായ സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പദ്ധതി, സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പദ്ധതി എന്നിവയും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. എക്‌സിറ്റ് ലോഡ് ഇല്ലാതെയാണ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്.

ജോലിയില്‍ നിന്നു വിരമിച്ച ശേഷമുള്ള കാലത്തേക്കുള്ള ആസൂത്രണം മുപ്പതുകളില്‍ തന്നെ ആരംഭിക്കുന്നതിന് നിക്ഷേപകരെ സഹായിക്കുന്ന പദ്ധതിയാണ് ഇതെന്ന് ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എ. ബാലസുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി.