ബിഎന്‍പി പാരിബ ഡൈനമിക് ഇക്വിറ്റി ഇഷ്യു 28 വരെ

Posted on: February 18, 2019

കൊച്ചി : ബിഎന്‍പി പാരിബ അസറ്റ് മാനേജ്‌മെന്റിന്റെ ഡൈനമിക് ഇക്വിറ്റി ഇഷ്യു 28 ന് അവസാനിക്കും. ഓഹരി, ഓഹരിയധിഷ്ഠിത ഉപകരണങ്ങളില്‍ നിക്ഷേപം നടത്തി മൂലധന വളര്‍ച്ച ലക്ഷ്യമിടുന്ന ഓപ്പണ്‍ എന്‍ഡഡ് ഡൈനമിക് അസറ്റ് അലോക്കേഷന്‍ ഫണ്ടാണിത്. ആസ്തിയില്‍ ഒരു ഭാഗം സ്ഥിരനിക്ഷേപ ഉപകരണങ്ങളിലും നിക്ഷേപിക്കും.