കാനറ റോബെക്കോ സ്‌മോൾ ക്യാപ് ഫണ്ട് എൻഎഫ്ഒ

Posted on: January 29, 2019

മുംബൈ : കാനറ റോബെക്കോ അസറ്റ് മാനേജ്‌മെന്റ് കമ്പനി സ്‌മോള്‍ ക്യാപ് ഫണ്ട് അവതരിപ്പിച്ചു. ഈ ഓപ്പണ്‍ എന്‍ഡ്ഡ് ഫണ്ടിന്റെ എന്‍ എഫ് ഒ ഫെബ്രുവരി 8 വരെയാണ്. കുറഞ്ഞത് 5000 രൂപയോ അതിന് മുകളില്‍ ഒരു രൂപയുടെ ഗുണിതങ്ങളോ നിക്ഷേപിക്കാം.

സ്ഥായിയായ ബിസിനസ്സ് മോഡലിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച വളര്‍ച്ചാ സാധ്യതയുള്ള ചെറുകിട കമ്പനികളുടെ ഓഹരികളിലും ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികളിലും സ്‌കീമിന്റെ 65 ശതമാനം നിക്ഷേപിക്കും. ബാക്കിയുള്ള 35 ശതമാനം വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ബീറ്റാ മാനേജ് ചെയ്യുവാന്‍ വിവിധ വന്‍കിട, ഇടത്തരം, ചെറുകിട ഓഹരികളില്‍ മുതല്‍ മുടക്കും.

ഉയര്‍ന്ന റിസ്‌ക് എടുക്കുവാന്‍ കഴിവുള്ളവരെ ദീര്‍ഘകാല നിക്ഷേപത്തിലൂടെ മികച്ച റിട്ടേണ്‍ നേടുവാന്‍ സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ക്ക് സഹായി
ക്കാനാകുമെന്ന് കാനറ റോബെക്കോ മ്യൂച്ചല്‍ ഫണ്ടിന്റെ സിഇഒ രജനീഷ് നറുല പറഞ്ഞു.