ആദായ നികുതി ഫയല്‍ ചെയ്യാന്‍ 21 ദിവസം കൂടി

Posted on: January 24, 2019

ന്യൂഡല്‍ഹി : 2018 – 19 അസസ്‌മെന്റ് വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് 21 ദിവസം കൂടി സമയം അനുവദിച്ചു. റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഐ ടി വകുപ്പില്‍ നിന്ന് ഇ – മെയില്‍ അല്ലെങ്കില്‍ എസ് എം എസ് ലഭിക്കുന്ന തിയതി തൊട്ട് 21 ദിവസത്തിനുള്ളിലാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്.

അനുവദിച്ച സമയം കഴിഞ്ഞ് റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ ഇന്‍കം ടാക്‌സ് ആക്ട് പ്രകാരം നിയമ നടപടി നേരിടേണ്ടി വരുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

TAGS: Income Tax |