വക്രാംഗിക്ക് 3300 ശാഖകള്‍

Posted on: January 16, 2019

കൊച്ചി : ഇന്ത്യയിലുടനീളം 3300 നെക്സ്റ്റ് ജെന്‍ ശാഖകളൊരുക്കി വക്രംഗി. രാജ്യത്തെ 20 സംസ്ഥാനങ്ങളിലെ 340 ജില്ലകളിലായാണ് വക്രാംഗി ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ്, ഇന്‍ഷ്യൂറന്‍സ്, എ.ടി.എം, ഇ-കൊമേഴ്‌സ്, ഇ-ഗവേര്‍ണന്‍സ്, ലോജിസ്റ്റിക്‌സ് എന്നിങ്ങനെയുള്ള സേവനങ്ങളാണ് വക്രാംഗി ഉപഭോക്താക്കള്‍ക്ക് നല്കുന്നത്.

2020 ഓടെ 75000 ശാഖകളാണ് വക്രാംഗി ലക്ഷ്യമിടുന്നത്. മുംബൈ, നാഷ്ണല്‍ ക്യാപിറ്റല്‍ റീജിയണ്‍ എന്നിവിടങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

TAGS: Vakrangee |