യുടിഐ കോർപറേറ്റ് ബോണ്ട് ഫണ്ട്

Posted on: January 12, 2019

കൊച്ചി : ഉയർന്ന നിലവാരമുള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന യുടിഐ കോർപറേറ്റ് ബോണ്ട് ഫണ്ട് യുടിഐ അവതരിപ്പിച്ചു. ഡെറ്റ് വിഭാഗത്തിലെ നിക്ഷേപം ശക്തമാക്കാനുള്ള അവസരമാണ് യുടിഐ, കോർപറേറ്റ് ബോണ്ട് ഫണ്ടിലൂടെ ഒരുക്കുന്നത്. മൂന്നു മുതൽ നാലു വർഷം വരെ കാലാവധിയുള്ള എഎഎ, എഎ+ റേറ്റിംഗുള്ള പദ്ധതികൾ മാത്രമാണ് ഈ ഫണ്ടിന്റെ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്.

ഇപ്പോഴത്തെ ക്രൂഡോയിൽ വില, റിസർവ് ബാങ്ക് – സർക്കാർ ഏറ്റുമുട്ടൽ അവസാനിച്ചത് തുടങ്ങി നിരവധി ഘടകങ്ങൾ വിപണിക്ക് അനുകൂലമായാണു വീക്ഷിക്കുന്നതെന്ന് യുടിഐ എഎംസിയുടെ ഫണ്ട് മാനേജർ സുധീർ അഗ്രവാൾ പറഞ്ഞു.

സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്ന നിരവധി ജനപ്രിയ നടപടികൾ സമീപ ഭാവിയിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദേഹം പറഞ്ഞു. റിസർവ് ബാങ്ക് നിരക്കുകളിൽ ചെറിയ തോതിലുള്ള കുറവുണ്ടാകുമെങ്കിലും അത് നിരക്കു കുറക്കൽ ചക്രത്തിന്റെ ആരംഭമായി വിലയിരുത്തുന്നില്ല. ഇവയെല്ലാം യുടിഐ കോർപറേറ്റ ബോണ്ട് ഫണ്ടുകൾ പോലുള്ള പദ്ധതികളെ മികച്ച നിക്ഷപാവസരമാക്കുകയാണെന്നും അദേഹം കൂട്ടിച്ചേർത്തു.