മ്യൂച്വല്‍ ഫണ്ടുകളില്‍ 1.24 ലക്ഷം കോടി രൂപ വര്‍ധന

Posted on: January 7, 2019

മുംബൈ : മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയില്‍ 2018 മാത്രമുണ്ടായ വര്‍ധന 1.24 ലക്ഷം കോടി രൂപ. വിപണി ചാഞ്ചാടിയിട്ടും ഇത്രയും തുക നിക്ഷേപമായെത്തിയത് ചെറുകിട നിക്ഷേപകരുടെ എസ് ഐ പി വഴിയാണ്. 5.54 ശതമാനം വര്‍ധിച്ച് മൊത്തം ഫണ്ടുഹൗസുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 23.61 ലക്ഷം കോടിയായി. 2018 ഡിസംബര്‍ വരെയുള്ള കണക്കാണിത്.

2017 ഡിസംബര്‍വരെയുള്ള കണക്കുപ്രകാരം 22.37 ലക്ഷം കോടിയായിരുന്നു മൊത്തം ആസ്തി. തുടര്‍ച്ചയായി ആറാമത്തെ വര്‍ഷമാണ് നിക്ഷേപത്തില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നത്. എസ് ഐ പി വഴി 2019 ലും നിക്ഷേപത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകുമെന്നാണ് ഫണ്ടുഹൗസുകളുടെ പ്രതീക്ഷ.

TAGS: Mutual Fund |