April 2024
ഫെഡറല്‍ ബാങ്ക് ബംഗലുരുവില്‍ കസ്റ്റമര്‍ കോണ്‍ടാക്ട് സെന്റര്‍ ആരംഭിച്ചു
Posted on: January 5, 2019
കൊച്ചി : ഫെഡറല്‍ ബാങ്ക് ബംഗലുരു, വൈറ്റ്ഫീല്‍ഡില്‍ പുതിയ ഉപഭോക്തൃ സമ്പര്‍ക്ക കേന്ദ്രം (കസ്റ്റമര്‍ കോണ്‍ടാക്ട് സെന്റര്‍) ആരംഭിച്ചു. ഫെഡറല്‍ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശാലിനി വാര്യര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നിലവിലുള്ള ഉപഭോക്താക്കളുടെയും പുതിയ ഉപഭോക്താക്കളുടെയും ഔട്ട്ബൗണ്ട് കോളുകള്‍ ഇനി മുതല്‍ പുതിയകേന്ദ്രത്തിലാകും കൈകാര്യം ചെയ്യുക. കൊച്ചിയില്‍ നിലവിലുള്ള കേന്ദ്രത്തിനു പുറമെയാണ് ബംഗലുരുവില്‍ പുതിയ ഉപഭോക്തൃ സമ്പര്‍ക്ക കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
സേവനങ്ങളും ഉത്പന്നങ്ങളും വിപുലമാക്കുകയും രാജ്യത്താകമാനം ലഭ്യമാകുകയും ചെയ്ത് ഉപഭോക്തൃ ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തി വരികയാണ് ബാങ്ക്. ഉപഭോക്താക്കളുമായുള്ള ദൃഢ ബന്ധത്തിന്റെയും ഉപഭോക്ക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യുക എന്ന ബാങ്കിന്റെ പ്രഖ്യാപിത നയത്തിന്റൈയും തെളിവാണ് പുതിയ കേന്ദ്രമെന്നും ശാലിനി വാര്യര്‍ പറഞ്ഞു. പ്രമുഖ കോള്‍ സെനറ്റര്‍ സേവന ദാതാവായ കോണ്‍സെന്‍ട്രിക്സ് സര്‍വീസസുമായി സഹകരിച്ചാണ് ബംഗലുരുവില്‍ ഉപഭോക്തൃ സമ്പര്‍ക്ക കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
ഫെഡറല്‍ ബാങ്കുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോവമുണ്ടെന്ന് കോണ്‍സെന്‍ട്രിക്സ് സീനിയര്‍ ഡയറക്ടര്‍ അനില്‍കുമാര്‍ പറഞ്ഞു. ഉന്നതനിലവാരത്തിലുളള സേവനങ്ങള്‍ ബാംഗലുരു സെന്ററില്‍ നിന്നും നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപ
പിരാമല്‍ ഫിനാന്‍സ് ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ പണയ, മൈക്രോ വായ്പ മേഖലകളിലേക്ക്
ബന്ധന് ഇന്നൊവേഷന് ഫണ്ടുമായി ബന്ധന് മ്യൂച്വല്‍ ഫണ്ട്
മികച്ച സ്ഥിര നിക്ഷേപം നടത്താന്‍ സഹായവുമായി ഇന്‍ക്രെഡ് മണി
വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്
ഹോണ്ട കൊച്ചിയില്‍ റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന് നടത്തി
റിത്വികക്ക് കാരുണ്യ കടലായി ആസ്റ്റര്‍ മെഡ്സിറ്റി
ജാവ യെസ്ഡി രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചു
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
ഡീലര്‍ ഫിനാന്‍സ് സേവനം ; സൗത്ത് ഇന്ത്യന്‍ ബാങ്കും അശോക് ലെയ്ലന്റും തമ്മില്‍ ധാരണ