April 2024
300 കോടി രൂപയുടെ കടപ്പത്രവുമായി കൊശമറ്റം ഫിനാന്‍സ് വിപണിയില്‍
Posted on: January 2, 2019
കൊച്ചി : കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാവാത്ത, 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങള്‍ (എന്‍ സി ഡി) പൊതുവിപണിയിലിറക്കി. കൊശമറ്റം ഫിനാന്‍സിന്റെ പതിനഞ്ചാമത്തെ നിക്ഷേപപദ്ധതിയാണ്.
150 കോടി രൂപയാണ് ലക്ഷ്യമെങ്കിലും അത്രതന്നെ തുകയ്ക്കു കൂടി ഗ്രീന്‍ ഷൂ ഓപ്ഷന്‍ അനുമതി ഉള്ളതിനാല്‍ 300 കോടി രൂപ വരെ സമാഹരിക്കാനാവും.
18,24,36,48,60,84 മാസം കാലാവധികളില്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്ക് 9.5 ശതമാനം മുതല്‍ 10.67 ശതമാനം വരെ നിരക്കില്‍ പലിശ ലഭിക്കും. 84 മാസകാലാവധി നിക്ഷേപങ്ങളില്‍ ഒന്ന് തുക ഇരട്ടിയാകുന്ന പദ്ധതിയാണ്.
ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക 10,000 രൂപ കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന തുക വായ്പാ ഇടപാടുകള്‍ക്കാണ് കമ്പനി ഉപയോഗിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ മാത്യു കെ ചെറിയാന്‍ അറിയിച്ചു.
TAGS: Kosamattam Finance |
യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപ
പിരാമല്‍ ഫിനാന്‍സ് ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ പണയ, മൈക്രോ വായ്പ മേഖലകളിലേക്ക്
ബന്ധന് ഇന്നൊവേഷന് ഫണ്ടുമായി ബന്ധന് മ്യൂച്വല്‍ ഫണ്ട്
മികച്ച സ്ഥിര നിക്ഷേപം നടത്താന്‍ സഹായവുമായി ഇന്‍ക്രെഡ് മണി
വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്