ഇബിക്‌സ് ക്യാഷ് വേള്‍ഡ് മണി കൗണ്ടര്‍ തുടങ്ങി

Posted on: December 22, 2018

കൊച്ചി : ഇന്ത്യയിലെ പ്രമുഖ വിദേശ കറന്‍സിവിനിമയസേവനദാതാക്കളായ ഇബിക്‌സ് ക്യാഷ് വേള്‍ഡ് മണി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ (സിയാല്‍) വിദേശ കറന്‍സി വിനിമയ സേവനങ്ങള്‍ ആരംഭിച്ചു.

സിയാല്‍ ഡയറക്ടര്‍ എ സി.കെ നായര്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഷുറന്‍സ്, ആരോഗ്യ, സാമ്പത്തിക മേഖലകളിലും ഇ ലേണിംഗ് വ്യവസായ രംഗത്തും സോഫ്റ്റ് വെയര്‍, ഇ കൊമേഴ്‌സ് സേവനദാതാക്കളായ ഇബിക്‌സ് ഇന്‍ കോര്‍പറേറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇബിക്‌സ് ക്യാഷ് വേള്‍ഡ് മണി.