യു ടി ഐ ക്രെഡിറ്റ് റിസ്‌ക്ക് ഫണ്ടിന് മികച്ച നേട്ടം

Posted on: December 18, 2018

കൊച്ചി : യു ടി ഐ ക്രെഡിറ്റ് റിസ്‌ക്ക് ഫണ്ട് 8.44 ശതമാനം നേട്ടമുണ്ടാക്കി. അടിസ്ഥാന സൂചികയായ ക്രിസില്‍ കോമ്പോസിറ്റ് ബോണ്ട് ഫണ്ട് ഇന്‍ഡക്‌സ് 8.25 ശതമാനം മാത്രം നേട്ടമുണ്ടാക്കിയ സാഹചര്യത്തിലാണിതെന്ന് ഈ വര്‍ഷം നവംബര്‍ 30 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഉയര്‍ന്ന വരുമാനമുള്ള കടപത്രങ്ങളില്‍ നിക്ഷേപിച്ച് യുക്തിസഹമായ നേട്ടവും മൂലധന വളര്‍ച്ചയും കൈവരിക്കുകയാണ് യു ടി ഐ ക്രെഡിറ്റ് റിസ്‌ക്ക് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. നഷ്ട സാധ്യതയെ മറികടന്ന് താരതമ്യേന നേട്ടമുണ്ടാക്കാന്‍ കഴിയുന്ന രണ്ടു മുതല്‍ നാലു വരെ വര്‍ഷം കാലാവധിയുള്ളവയിലാണ് ഈ പദ്ധതിയുടെ നിക്ഷേപങ്ങള്‍.

നിരക്കു കുറക്കലിന് സാധ്യതകളുണ്ടെന്ന സൂചനയാണ് സമീപ കാലത്തെ റിസര്‍വ് ബാങ്ക് പണ നയം സൂചിപ്പിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച യു ടി ഐ എ.എം.സി. ഫണ്ട് മാനേജര്‍ റിതേഷ് നമ്പ്യാര്‍ പറഞ്ഞു. എണ്ണ ഉല്‍പ്പാദനം കുറക്കാനുള്ള ഒപെക്കിന്റെ തീരുമാവും തെരഞ്ഞെടുപ്പു ഫലങ്ങളുമാകും വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. ഇത്തരമൊരു സാഹചര്യത്തില്‍ യു ടി ഐ ക്രെഡിറ്റ് റിസ്‌ക്ക് ഫണ്ട് പോലുള്ള ഉയര്‍ന്ന വരുമാന സാധ്യതകളും ഹൃസ്വ കാലം മുതല്‍ മധ്യകാലം വരെ കാലാവധിയുള്ളതുമായ ഫണ്ടുകള്‍ മികച്ച നിക്ഷേപ അവസരമാണ് ഒരുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS: UTI Fund |