എന്‍പിഎസ് നിക്ഷേപത്തിന്‌ 100% നികുതി ഇളവ്

Posted on: December 12, 2018

ന്യൂഡല്‍ഹി : റിട്ടയര്‍ ചെയ്യുന്ന സമയത്ത് ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിന്നു പിന്‍ലിക്കുന്ന നിക്ഷേപത്തിനു പൂര്‍ണ നികുതി ഇളവ് പ്രഖ്യാപിച്ചു. നേരത്തെ സര്‍ക്കാര്‍ വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ 14 ശതമാനമാത്തിയിരുന്നു. മുന്‍പ് ഇത് 10% ആയിരുന്നു. എന്നു മുതല്‍ ഇതു നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. സാധാരണ ധനബില്ലില്‍ ഉള്‍പ്പെടുത്തിയാണ് ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കുകയെന്നതിനാല്‍ നികുതി ആനുകൂല്യം അടുത്ത വര്‍ഷം മുതലേ കിട്ടാനിടയുള്ളൂ.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വേണ്ടി 2004ല്‍ തുടങ്ങിയ എന്‍പിഎസില്‍ 2009 ല്‍ സ്വകാര്യ ജീവനക്കാരെയും ഉള്‍പ്പെടുത്തി. 18 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഇതു മൂലം 2840 കോടി രൂപ അടുത്ത വര്‍ഷം സര്‍ക്കാര്‍ അധികമായി അടക്കേണ്ടി വരും.