നിഫ്റ്റി നെക്സ്റ്റ് 50 ഇടിഎഫുമായി ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്ച്വല്‍ ഫണ്ട്

Posted on: December 11, 2018

കൊച്ചി : ആദിത്യ ബിര്‍ള സണ്‍ലൈഫ് എഎംസി ലിമിറ്റഡ് പുതിയ ഇടിഎഫ് ആയ ആദിത്യ ബിര്‍ള സണ്‍ലൈഫ് നിഫ്റ്റി നെക്സ്റ്റ് 50 ഇടിഎഫ് പുറത്തിറക്കി. നിഫ്റ്റിയിലെ 50 സ്റ്റോക്കുകള്‍ക്ക് താഴെയുള്ള 50 സ്റ്റോക്കുകളില്‍ നിക്ഷേപം നടത്താനുള്ള അവസരമാണ് ആദിത്യ ബിര്‍ള സണ്‍ലൈഫ് നിഫ്റ്റി നെക്സ്റ്റ് 50 ഇടിഎഫ് നല്‍കുന്നത്.

ഡിസംബര്‍ 17 വരെയാണ് നിക്ഷേപം നടത്താന്‍ അവസരമുള്ളത്. വളരെയധികം വളര്‍ച്ചാ സാധ്യതയുള്ളതും പുതിയ ഉയരങ്ങളിലെത്താന്‍ കഴിവുള്ളതുമായ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതാണ് ആദിത്യ ബിര്‍ള സണ്‍ലൈഫ് നിഫ്റ്റി നെക്സ്റ്റ് 50 ഇടിഎഫ് എന്ന് ആദിത്യ ബിര്‍ള സണ്‍ലൈഫ് എഎംസി ലിമിറ്റഡ് സിഇഒ ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.