ഓറിയന്റഡ് ഫണ്ടുകളിലേക്ക് ഇടപാടുകള്‍ മാറ്റാന്‍ അനുയോജ്യമായ സമയം

Posted on: November 23, 2018

കൊച്ചി : മൂന്നു വര്‍ഷം വരെ നിക്ഷേപ ലക്ഷ്യമുള്ളവര്‍ക്ക് മികച്ച റിട്ടേണ്‍ നേടുവാന്‍ യു ടി ഐ ഷോര്‍ട്ട് ടേം ഇന്‍കം ഫണ്ട് സഹായിക്കും. കുറഞ്ഞ റിസ്‌കും ഉയര്‍ന്ന ലിക്വിഡിറ്റിയുമുള്ള ഈ ഫണ്ടിന്റെ നിക്ഷേപം ഉയര്‍ന്ന ഗുണനിലവാരമുള്ള മണി മാര്‍ക്കറ്റ് ഉപകരണങ്ങളിലാണ്. ഇവയുടെ ശരാശരി മച്യൂരിറ്റി കാലാവധി നാലു വര്‍ഷമാണ്.

അടുത്തവര്‍ഷം ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5 ശതമാനത്തിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. ഇതിനോടു കുട പിടിക്കുവാന്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്താന്‍ നിര്‍ബന്ധിതരായിത്തീരും. ഈ സാഹചര്യത്തില്‍ ഹൃസ്വകാല ഇന്‍കം ഫണ്ടുകള്‍ മികച്ച നിക്ഷേപമാണമെന്ന് യു ടി ഐ ഷോര്‍ട്ട് ടേം ഇന്‍കം ഫണ്ട് ഫണ്ട് മാനേജര്‍ സുധീര്‍ അഗര്‍വാള്‍ അഭിപ്രായപ്പെടുന്നു.

യു ടി ഐ ഷോര്‍ട്ട് ടേം ഇന്‍കം ഫണ്ട് മികച്ച പ്രകടനമാണ് കാഴ്ച വച്ചുപോരുന്നത്. ബഞ്ച്മാര്‍ക്കായ ക്രിസില്‍ ഷോര്‍ട്ട് ടേം ബോണ്ട് ഫണ്ട് ഇന്‍ഡെക്‌സിനേക്കാള്‍ മികച്ച പ്രകടനമാണ് ഫണ്ടിന്റേത്. പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെ ഫണ്ട് നല്‍കിയ റിട്ടേണ്‍ 8.54 ശതമാനമാണ്. ബഞ്ച്മാര്‍ക്ക് റിട്ടേണ്‍ 7.58 ശതമാനമാണ്.

TAGS: UTI Mutual Fund |