എൻപിസിഐ ദീപാവലി സൗജന്യങ്ങളും കാഷ്ബാക്കും പ്രഖ്യാപിച്ചു

Posted on: November 6, 2018

കൊച്ചി : റുപേ കാർഡ്, യുണിഫൈഡ് പേമെന്റ് ഇന്റർഫേസ് ( യുപിഐ) എന്നിവ ഉപയോഗിച്ചു ഇടപാടുകൾ നടത്തുന്നവർക്ക് നാഷണൽ പേമെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ ( എൻപിസിഐ) ദീപാവലി സൗജന്യങ്ങളും കാഷ്ബാക്കും ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചു.

ഇന്ധനം, യാത്ര, ഹോട്ടൽ ഭക്ഷണം, സ്വർണാഭരണങ്ങൾ, ഓൺലൈൻ ഷോപ്പിംഗ്, പലചരക്കു സാധനങ്ങൾ, വിനോദം, മരുന്ന് തുടങ്ങിയ നിരവധി മേഖലയിലെ പേമെന്റിനാണ് സൗജന്യങ്ങളും കാഷ്ബാക്കും പ്രഖ്യാപിച്ചിട്ടുള്ളത്. റീട്ടെയിൽ- ഓൺലൈൻ വാങ്ങലുകൾക്ക് ഈ ആനുകൂല്യം ലഭിക്കും.

560 ദശലക്ഷത്തോളം വരുന്ന റുപേ കാർഡ് ഉടമകൾക്കും യുപിഐ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിനാളുകൾക്കും പുതിയ സൗജന്യം ലഭിക്കുമെന്ന് എൻപിസിഐ മാർക്കറ്റിംഗ് ആൻഡ് ബ്രാൻഡിംഗ് സീനിയർ വൈസ് പ്രസിഡന്റ് കുനൽ കലാവാതിയ പറഞ്ഞു.

ആമസോൺ, ബിഗ് ബാസ്‌കറ്റ്, സൊമാറ്റോ, സ്വിഗി, ഇന്ത്യൻ ഓയിൽ, ഗോ എയർ, ക്ലിയർ ട്രിപ്, റെഡ് ബസ്, ബുക്ക് മൈ ഷോ, കല്യാൺ ജ്വല്ലേഴ്‌സ് തുടങ്ങിയവർ റുപേ കാർഡിൽ മികച്ച ഓഫറുകളാണ് നൽകുന്നത്. ഒല, സ്‌പൈസ് ജെറ്റ്, ഫുഡ്പാണ്ഡ, നെറ്റ്‌മെഡ്‌സ്, സിനിപോളിസ്, തോമസ് കുക്ക്, ഈസി ഡൈനർ, ആമസോൺ, ഇന്ത്യൻ റെയിൽവേ തുടങ്ങിയവ യുപിഐ ഉപഭോക്താക്കാൾക്ക് ഉയർന്ന സൗജന്യം നൽകുന്നു.

TAGS: NPCI |