ചാഞ്ചാട്ടങ്ങള്‍ക്കിടയിലും യു ടി ഐ. ഇക്വിറ്റി ഫണ്ടിന് മികച്ച നേട്ടം

Posted on: October 13, 2018

കൊച്ചി : ആഭ്യന്തര, അന്താരാഷ്ട്ര ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിപണി ചാഞ്ചാടുമ്പോഴും യു.ടി.ഐ. ഇക്വിറ്റി ഫണ്ട് മികച്ച പ്രകടനം തുടര്‍ന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 30 ലെ കണക്കു പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ 10.65 ശതമാനം നേട്ടമാണ് പദ്ധതിക്കു കൈവരിക്കാനായത്. അടിസ്ഥാന സൂചികകള്‍ 9.54 ശതമാനം മാത്രം നേട്ടമുണ്ടാക്കിയ സാഹചര്യത്തിലാണിത്. ഈ മേഖലയില്‍ 2.60 ശതമാനം മാത്രം ശരാശരി നേട്ടമുള്ളപ്പോഴാണ് ഈ പ്രകടനം.

വന്‍കിട, ഇടത്തരം, ചെറുകിട ഓഹരികളിലെല്ലാം നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയാണ് യു ടി ഐ ഇക്വിറ്റി ഫണ്ട്. സെപ്റ്റംബര്‍ 30 ലെ കണക്കു പ്രകാരം 8,129 കോടി രൂപയുടെ നിക്ഷേപവും 11.74 ലക്ഷം നിക്ഷേപകരുമാണ് പദ്ധതിക്കുള്ളത്. ഗുണമേന്മ, വളര്‍ച്ച, മൂല്യം എന്നിവയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന നിക്ഷേപങ്ങളാണ് ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നത്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശക്തമായ വളര്‍ച്ച കൈവരിക്കാനാവുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള ബിസിനസുകളില്‍ നിക്ഷേപിക്കുകയെന്ന തന്ത്രമാണ് പദ്ധതി പിന്തുടരുന്നത്. ദീര്‍ഘകാല മൂലധന നേട്ടം ലക്ഷ്യമിട്ട് സാമ്പത്തിക മൂല്യങ്ങള്‍ സൃഷ്ടിക്കാനുതകുന്ന നിക്ഷേപങ്ങള്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് മികച്ചൊരു നിക്ഷേപ മാര്‍ഗമാണ് യു ടി ഐ ഇക്വിറ്റി ഫണ്ട്.