എൽ ആൻഡ് ടി ഫിനാൻസ് ഗ്രാമങ്ങളിലേക്ക്

Posted on: October 3, 2014

Larsen-Toubro-Logo-big

സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്‌സ് ഗ്രാമീണ മേഖലകളിൽ വൻ മുന്നേറ്റം നടത്താനൊരുങ്ങുന്നു. അടിസ്ഥാന സൗകര്യ നിർമാണ പദ്ധതികൾ, വാഹനങ്ങൾ, ഹൗസിംഗ്, ഓഹരികളിൻമേലുള്ള വായ്പ, മൈക്രോ ഫിനാൻസ് തുടങ്ങിയ മേഖലകളിൽ കമ്പനി സജീവമാണ്. റീട്ടെയിൽ ബിസിനസാണ് കമ്പനിയുടെ മുന്നേറ്റത്തിനു സഹായിച്ചതെന്ന് എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്‌സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വൈ.എം. ദോസ്തലെ പറഞ്ഞു.

ഗ്രാമീണ ബാങ്കിംഗ് മേഖലയിൽ തടസമില്ലാത്ത വളർച്ചയ്ക്കു സഹായകമാകും വിധം സാങ്കേതികവിദ്യാ മുന്നേറ്റം പ്രയോജനപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. തങ്ങളുടെ ഉദ്യോഗസ്ഥർ ഉപഭോക്താക്കൾക്കടുത്തെത്തി ടാബ്‌ലറ്റുകളിലൂടെ ആവശ്യങ്ങൾ നിറവേറ്റും. ഉദ്യോഗസ്ഥരിൽ നിന്ന് ഡാറ്റ അടുത്തുള്ള ശാഖയിലേക്ക് അയക്കപ്പെടുകയും അവിടെ വിലയിരുത്തൽ നടത്തി ഒരു ദിവസത്തിനകം വായ്പാ അപേക്ഷയിൽ നടപടികൾ പൂർത്തിയാക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.