പുതിയ ഫണ്ട് ഓഫറുമായി ബി എന്‍ പി പരിബാസ് ഇന്ത്യ

Posted on: August 29, 2018

കൊച്ചി : ബിഎന്‍പി പരിബാസ് അസറ്റ് മാനേജ്മെന്റ് ഇന്ത്യ ബിഎന്‍പി പരിബാസ് ഇന്ത്യ കണ്‍സംപ്ഷന്‍ ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍ (എന്‍ എഫ് ഒ)പ്രഖ്യാപിച്ചു. ദീര്‍ഘകാല നേട്ടം ഉണ്ടാക്കുന്ന ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി ഫണ്ടാണിത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന കമ്പനികളിലാണ് ഫണ്ട് നിക്ഷേപിക്കുന്നത്. ഓഗസ്റ്റ് 31 വരെ എന്‍എഫ്ഒ ലഭ്യമാകും.

ഓട്ടോ, ബാങ്ക്, സിമന്റ്, കണ്‍സ്ട്രക്ഷന്‍ (റിയല്‍ എസ്റ്റേറ്റ്), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഫെര്‍ട്ടിലൈസേഴ്സ്, ഫൈനാന്‍സ്, ഗ്യാസ്, ഹെല്‍ത്ത്കെയര്‍ സര്‍വീസസ്, ഹോട്ടല്‍, മീഡിയ-എന്റര്‍ടെയ്ന്‍മെന്റ്, പെസ്റ്റിസൈഡ്സ്, ഫാര്‍മസ്യൂട്ടിക്കല്‍, റീട്ടെയില്‍, ടെലികോം, ടെക്സ്‌റ്റൈല്‍ ബിസിനസ് തുടങ്ങിയ കമ്പനികളിലാണ് ഈ സ്‌കീമനുസരിച്ച് നിക്ഷേപിക്കുന്നത്.

നൂറു കോടിയിലധികം വരുന്ന ഉപഭോക്താക്കളുടെ പിന്തുണയുള്ളതാണ് ഇന്ത്യയിലെ കണ്‍സ്യൂമര്‍ വിപണിയെന്നും ഒരു ദശകം മുമ്പുണ്ടായിരുന്നതിനേക്കാള്‍ വ്യക്തികളുടെ ഉപയോഗത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശരത് ശര്‍മ പറഞ്ഞു.

TAGS: BNP Paribas |