കൊശമറ്റം ഫിനാന്‍സ് 250 കോടിയുടെ കടപ്പത്രം ഇറക്കുന്നു

Posted on: August 23, 2018

കൊച്ചി : കൊശമറ്റം ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാവാത്ത 1000 രൂപ മുഖ വിലയുള്ള കടപ്പത്രങ്ങള്‍ വിപണിയിലിറക്കി. 125 കോടി രൂപയാണ് ലക്ഷ്യമെങ്കിലും അത്ര തന്നെ തുകയ്ക്കുകൂടി ഗ്രീന്‍ ഷൂ ഓപ്ഷന്‍ അനുമതിയുള്ളതിനാല്‍ 250 കോടി രൂപ വരെ സമാഹരിക്കാനാവും. 24,36,48,60,84 മാസക്കാലാവധികളില്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്ക് 9.75% മുതല്‍ 10.67% നിരക്കില്‍ പലിശ ലഭിക്കും. 84 മാസകാലാവധി നിക്ഷേപങ്ങളില്‍ ഒന്ന് തുക ഇരട്ടിക്കുന്ന പദ്ധതിയാണ്.

ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക 10,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന തുക വായ്പ ഇടപാടുകള്‍ക്കാണ് കമ്പനി ഉപയോഗിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ മാത്യു കെ. ചെറിയാന്‍ അറിയിച്ചു.