യുടിഐ കോർപറേറ്റ് ബോണ്ട് ഫണ്ട് എൻഎഫ്ഒ ഓഗസ്റ്റ് 8 വരെ

Posted on: July 29, 2018

കൊച്ചി : യുടിഐ മ്യൂച്വൽ ഫണ്ടിന്റെ ഡെബ്റ്റ് നിക്ഷേപ പദ്ധതി യുടിഐ കോർപറേറ്റ് ബോണ്ട് ഫണ്ട് വിപണിയിൽ എത്തി. എൻഎഫ്ഒ ഓഗസ്റ്റ് എട്ടിന് അവസാനിക്കും. ഡബിൾ എ പ്ലസും അതിനു മുകളിലേക്കും റേറ്റിംഗ് ഉള്ള മികച്ച കോർപറേറ്റ് ബോണ്ടുകളിൽ നിക്ഷേപം നടത്തി ഉയർന്ന വരുമാനം ലക്ഷ്യമിടുന്നതാണ് പദ്ധതി. ഈ പദ്ധതി റിട്ടേണിന് ഗാരന്റിയൊന്നും നൽകുന്നില്ല.

ക്രിസിൽ കോർപറേറ്റ് ബോണ്ട് കോമ്പോസിറ്റ് ഇൻഡെക്‌സ് ആണ് ബെഞ്ച്മാർക്ക്. റെഗുലർ പ്ലാൻ, ഡയറക്ട് പ്ലാൻ എന്നിങ്ങനെ രണ്ടു പ്ലാനുകൾ ഫണ്ട് നൽകുന്നു. ഇവ രണ്ടിലും ഗ്രോത്ത്, ഡിവിഡൻഡ് ഓപ്ഷനുകൾ ലഭ്യമാണ്. സുധീർ അഗർവാൾ, സുനിൽ പാട്ടീൽ എന്നിവരാണ് ഫണ്ട് മാനേജർമാർ.

കുറഞ്ഞ റിസ്‌കും ഉയർന്ന ലിക്വിഡിറ്റിയുമുള്ള ഉയർന്ന ഗുണമേന്മയുള്ള കോർപറേറ്റ് ബോണ്ടുകളിലായിരിക്കും ഫണ്ടിന്റെ 80 ശതമാനവും നിക്ഷേപം. വാങ്ങുക, സൂക്ഷിക്കുക എന്ന നിക്ഷേപ തന്ത്രമാണ് ഫണ്ട് സ്വീകരിച്ചിട്ടുള്ള സമീപനം. മൂന്ന്-നാല് വർഷക്കാലയളവിൽ മച്യൂരിറ്റി വരിക്കുന്ന കോർപറേറ്റ് ബോണ്ടുകളിലായിരിക്കും കൂടുതൽ നിക്ഷേപങ്ങളും. ഫണ്ടു മാനേജർമാരിലൊരാളായ സുധീർ അഗർവാൾ പറഞ്ഞു.

നികുതിയാനുകൂല്യം കാര്യക്ഷമമായി ഉപയോഗിക്കുവാനും പെട്ടെന്നു പണമാക്കി മാറ്റുവാനും സാധിക്കുന്ന ഈ ഫണ്ട് ഉയർന്ന വരുമാനത്തിൽ നിക്ഷേപം ഉറപ്പാക്കുവാനും സഹായിക്കുന്നു – യുടിഐ എഎംസിയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഗ്രൂപ്പ് പ്രസിഡന്റ് സൂരജ് കെയ്‌ലി പറഞ്ഞു.