മാസ്റ്റർ കാർഡ് ഇന്ത്യയിൽ 6500 കോടിയുടെ നിക്ഷേപം നടത്തുന്നു

Posted on: July 27, 2018

കൊച്ചി : ഡിജിറ്റൽ ഇന്ത്യയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി, മാസ്റ്റർ കാർഡ്, ഇന്ത്യയിൽ 6500 കോടി രൂപയുടെ നിക്ഷേപം നടത്തും. 2014 ന് ആരംഭിച്ച് മുതൽമുടക്ക് അടുത്ത വർഷം പൂർത്തിയാകുമ്പോൾ മൊത്തം നിക്ഷേപം 6500 കോടി രൂപ (ഒരു ബില്യൺ അമേരിക്കൻ ഡോളർ) ആകും. പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഓഫീസുകളും പൂനെയിൽ മാസ്റ്റർ കാർഡ് ഇന്നൊവേഷൻ ലാബും, ഗ്ലോബൽ ഓപ്പറേഷൻസ് ഹബും സ്ഥാപിച്ചു. ഡെബിറ്റ് കാർഡ് എടിഎം പണം പിൻവലിക്കലിന് മറ്റു കാർഡുകളേക്കാൾ 75 ശതമാനം ചെലവു കുറഞ്ഞതാണ് മാസ്റ്റർകാർഡ്.

ഗതാഗതം, പലവ്യജ്ഞന വസ്തുക്കളുടെ പർച്ചേസിനുള്ള തുക എന്ന നിലയിൽ 200 രൂപയിൽ താഴെയുള്ള ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് മറ്റു കാർഡുകളേക്കാൾ ചെലവു കുറഞ്ഞതാണ് മാസ്റ്റർ കാർഡ് ഇന്ത്യയെ പണരഹിത സമൂഹം സൃഷ്ടിക്കാനായുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ നൽകുകയും ഇതേ കാഴ്ചപ്പാടോടെ തുടർച്ചയായി നിക്ഷേപം നടത്തുകയും ചെയ്യുകയാണ് കമ്പനിയെന്ന് മാസ്റ്റർ കാർഡ് സൗത്ത് ഏഷ്യ ഇന്ത്യ ആൻഡ് ഡിവിഷൻ പ്രസിഡന്റും കൺട്രി കോർപറേറ്റ് ഓഫീസറുമായ പോരുഷ് സിംഗ് പറഞ്ഞു.

ഡെബിറ്റ് കാർഡ് ഇടപാടുകളിനുള്ള ഫീസിന്റെ 80-85 ശതമാനവും ധനകാര്യ സ്ഥാപനങ്ങളിലേക്കും ഇന്ത്യയിലെ മറ്റു പ്രൊസസറുകളിലേക്ക് പോകുകയും പൂർണ്ണമായും ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കുള്ളിൽ തന്നെ നിൽക്കുകയും ചെയ്യുമെന്ന് പോരുഷ് കൂട്ടിച്ചേർത്തു.

നെറ്റ്്‌വർക്ക് സേവനത്തിനായി വെറും 15-20 ശതമാനമാണ് മാസ്റ്റർ കാർഡിലേക്ക് വരുന്നത്. 100 രൂപയുടെ ഇടപാടിന് വെറും 12 മുതൽ 15 പൈസ വരെയാണിത്.

TAGS: Master Card |