കൈയില്‍ കരുതാവുന്ന പണത്തിന്റെ പരിധി ഒരു കോടി ആക്കിയേക്കും

Posted on: July 20, 2018

 

അഹമ്മദാബാദ് : ജനങ്ങള്‍ക്ക് കൈവശം കരുതാവുന്ന പണത്തിന്റെ പരിധി ഒരു കോടി രൂപയാക്കാന്‍ കേന്ദ്രത്തിന്റെ മുന്‍പില്‍ ശിപാര്‍ശ. കള്ളപ്പണം തടയാനുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിധി ഉയര്‍ത്താന്‍ ശിപാര്‍ശ ചെയ്തത്.

നേരത്തെ 20 ലക്ഷം രൂപ എന്ന ശിപാര്‍ശയായിരുന്നു സംഘം മുന്നോട്ടു വച്ചിരുന്നത്. പരിധിക്കു മുകളില്‍ പണം കണ്ടെത്തിയാല്‍ ആ തുക പൂര്‍ണമായി സര്‍ക്കാരിന്റെ ഖജനാവിലേക്ക്  പിടിച്ചെടുക്കാനും ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ തലവന്‍ ജസ്റ്റിസ് (റിട്ട) എം.ബി ഷാ പറഞ്ഞു.

15-20 ലക്ഷം രൂപ എന്ന ആദ്യ നിര്‍ദേശം തീരെ കുറവായതിനാലാണ് കൈവശം കരുതാവുന്ന പണം ഒരു കോടിയാക്കി ഉയര്‍ത്തിക്കൊണ്ട് ശിപാര്‍ശ ചെയ്തത്. നിലവിലുള്ള നിയമം അനുസരിച്ച് ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന പണത്തിന്റെ 40 ശതമാനം ആദായ നികുതിയും പിഴയും ഒടുക്കിയാല്‍ മതി.

TAGS: Indian Rupee |