ഫോൺപേയിലൂടെ ഓൺലൈനായി സ്വർണം വാങ്ങാം

Posted on: April 16, 2018

കൊച്ചി : അക്ഷയതൃതീയയ്ക്ക് വീട്ടിലിരുന്ന് സ്വർണം വാങ്ങാൻ സഹായകമായ ആപ്പ് പേമെന്റ് പ്ലാറ്റ്‌ഫോമായ ഫോൺപേ അവതരിപ്പിച്ചു. സ്വർണം വാങ്ങുന്നവർക്ക് 5000 രൂപവരെയുള്ള കാഷ് ബാക്ക് ഫോൺപേ വാഗ്ദാനം ചെയ്യുന്നുണ്ട്:

കൂടാതെ 100 ഭാഗ്യവാൻമാർക്ക് സ്വർണമാല, 20 പേർക്ക് കല്യാൺ ജ്വല്ലറി നൽകുന്ന 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ, ഫോൺപേയിലൂടെ ആദ്യമായി ബസ് ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 25 ശതമാനമോ പരമാവധി 200 രൂപയോ കാഷ് ബാക്ക് എന്നിവയാണ് ഇതര ഓഫറുകൾ.

ആപ്പ് വഴി വാങ്ങുന്ന സ്വർണം സുരക്ഷിതമായി ഡിജി ലോക്കറിൽ സൂക്ഷിക്കും. ഉടൻ തന്നെ സ്വർണം ആവശ്യമുള്ളവർക്ക് 99 രൂപ മുടക്കിയാൽ അവരുടെ വീടുകളിലെത്തിച്ചു കൊടുക്കും. സ്വർണ റിഫൈനറിയായ സേഫ് ഗോൾഡുമായി സഹകരിച്ചാണ് ഫോൺപേ സ്വർണ വിപണിയിലേക്ക് കടന്നിട്ടുള്ളത്.

ഫോൺപേ ആപ്പ് ഡൗൺലോഡ് ചെയ്ത് ഗോൾഡ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ സ്വർണ വില അതിൽ കാണാം. തുടർന്ന് ആവശ്യമുള്ള സ്വർണത്തിന്റെ തൂക്കം ടൈപ് ചെയ്ത ശേഷം ഓൺലൈനായി വിലയും നൽകാം.

TAGS: PhonePe |