ഐഡിബിഐ ബാങ്ക് പലിശ നിരക്ക് പുതുക്കി

Posted on: March 21, 2018

കൊച്ചി : ഐഡിബിഐ ബാങ്ക് ചെറുകിട കാലാവധി നിക്ഷേപങ്ങളുടേയും റെക്കറിങ് നിക്ഷേപങ്ങളുടേയും പലിശ നിരക്കുകൾ പുതുക്കി. 15 മുതൽ 30 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 4.25 ശതമാനത്തിൽ നിന്ന് 5.75 ശതമാനമായാണ് ഉയർത്തി. 91 ദിവസം മുതൽ ആറു മാസം വരെയുള്ള കാലാവധി നിക്ഷേപങ്ങൾക്കുള്ള പലിശ 6.25 ശതമാനമായും വർധിപ്പിച്ചു.

ആറു മാസം മുതൽ 270 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് നിലവിലുള്ള 6.50 ശതമാനം തന്നെ തുടരും. രണ്ടു വർഷം മുതൽ അഞ്ചു വർഷം വരെയുള്ള റെക്കറിങ് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 6.50 ശതമാനമായും ഉയർത്തി. മുതിർന്ന പൗരൻമാർക്ക് ഏഴു ശതമാനം പലിശ ലഭിക്കും.

TAGS: IDBI BANK |