യുടിഐ ലോംഗ് ടേം അഡ്വാൻടേജ് ഫണ്ട് സീരീസ് 6 വിപണിയിൽ

Posted on: December 22, 2017

കൊച്ചി : യുടിഐ മ്യൂച്ച്വൽഫണ്ട് പത്ത് വർഷത്തെ ഓഹരി വിപണിയധിഷ്ടിത മ്യൂച്വൽ ഫണ്ടായ യുടിഐ ലോംഗ് ടേം അഡ്വാൻടേജ് ഫണ്ട് സീരീസ് 6 പുറത്തിറക്കി. ഒക്ടോബർ 5 ന് ഓപ്പൺ ചെയ്ത ഫണ്ട് 2018 ജനവരി 12 ന് ക്ലോസ് ചെയ്യും.

യൂണിറ്റ് ഒന്നിന് 10 രൂപയാണ് ഫണ്ടിന്റെ മുഖവില. റെഗുലർ പ്ലാൻ, ഡയറക്ട് പ്ലാൻ എന്നീ രണ്ട് സ്‌കീമുകളാണ് ഉള്ളത്. ഗ്രോത്ത് ഓപ്ഷൻ, ഡിവിഡൻറ് ഓപ്ഷൻ എന്നീവയാണ് ഈ ഫണ്ടിലുള്ളത്.

കുറഞ്ഞത് 500 രൂപയാണ് നിക്ഷേപ തുക. അഞ്ഞൂറിന്റെ എത്ര ഗുണിതങ്ങൾ വേണമെങ്കിലും പരിധിയില്ലാതെ നിക്ഷേപിക്കാം. 1,50,000 വരെയുള്ള നിക്ഷേപങ്ങൾക്ക് മാത്രമേ ആദായ നികുതി ഇളവ് ലഭിക്കുകയുള്ളു. നിക്ഷേപത്തിന് 3 വർഷത്തെ ലോക്ക് ഇൻ പിരീഡ് ഉണ്ട്.

പത്ത് വർഷം നീളുന്ന നിക്ഷേപമെന്ന നിലക്ക് ഓഹരി വിപണിയിലെ വളർച്ചയുടെ നേട്ടങ്ങൾ നിക്ഷേപകന് ലഭിക്കുന്നതോടൊപ്പം ആദായ നികുതി ആനുകൂല്യവും ഈ ഫണ്ടിലൂടെ ലഭിക്കും. അതേ സമയം ഓഹരി വിപണിയിലെ ലാഭനഷ്ട സാധ്യതകളെല്ലാം ഈ ഫണ്ടിനും ബാധകമാണ്.

അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ വലിയ സാമ്പത്തിക പുരോഗതി കൈവരിക്കുമെന്നാണ് പ്രതീക്ഷ. ഇതിനനുസൃതമായി നിക്ഷേപകർക്ക് മികച്ച നേട്ടം ലഭിക്കാൻ വഴിയൊരുക്കുന്നതാണ് യുടിഐ ലോംഗ് ടേം അഡ്വാൻടേജ് ഫണ്ട് സീരീസ് 6 എന്ന് യുടിഐ ഫണ്ട് മാനേജർ ലളിത് നമ്പ്യാർ പറഞ്ഞു.