ജനലക്ഷ്മി ഫിനാൻഷ്യൽ സർവീസസ് 1030 കോടി രൂപ സമാഹരിച്ചു

Posted on: September 12, 2017

ബംഗലുരു : മൈക്രോഫിനാൻസ് കമ്പനിയായ ജനലക്ഷ്മി ഫിനാൻഷ്യൽ സർവീസസ് 1030 കോടി രൂപയുടെ മൂലധനസമാഹരണം നടത്തി. സ്‌മോൾ ഫിനാൻസ് ബാങ്ക് സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് മൂലധനസമാഹരണം. സ്‌മോൾ ഫിനാൻസ് ബാങ്കിനുള്ള എല്ലാ ലൈസൻസുകളും ജനലക്ഷ്മിക്ക് ലഭിച്ചിട്ടുണ്ട്. 2018 ൽ ജനലക്ഷ്മി സ്‌മോൾ ഫിനാൻസ് ബാങ്ക് 300 ശാഖകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്.

മോർഗൻ സ്റ്റാൻലി ഏഷ്യ പിഇ ഫണ്ടായ എൻഎച്ച്പിഇഎ, ട്രീലൈൻ, ക്യുആർജി എന്റർപ്രൈസസ്, വല്ലഭ് ബൻസാലി, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ്, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് എന്നിവരാണ് മുതൽമുടക്കിയിട്ടുള്ളത്. ജനലക്ഷ്മി ഫിനാൻഷ്യൽ സർവീസസിന് 50 ലക്ഷത്തിൽ അധികം ഇടപാടുകാരുണ്ട്.