വായ്പകളുടെ ഡിമാൻഡ് പഴയ നിലയിലേക്ക്

Posted on: April 9, 2017

കൊച്ചി : കറൻസി പിൻവലിക്കലിനു ശേഷം വായ്പകളുടെ ഡിമാൻഡിലുണ്ടായ ഗണ്യമായ കുറവ് പരിഹരിക്കപ്പെട്ടതായി ട്രാൻസ് യൂണിയൻ സിബിൽ ചൂണ്ടിക്കാട്ടി. 2016 നവംബർ മാസത്തിൽ മുൻ വർഷം നവംബറിനെ അപേക്ഷിച്ച് വായ്പകൾക്കായുള്ള അന്വേഷണത്തിന്റെ കാര്യത്തിൽ വർധനവൊന്നും ഉണ്ടായിരുന്നില്ല. ഡിസംബറിൽ മുൻ വർഷം ഇതേ കാലത്തെ അപേക്ഷിച്ച് ഒൻപതു ശതമാനം വർധനവുണ്ടായി. 2017 ജനുവരിയിൽ ഇത് 25 ശതമാനവും ഫെബ്രുവരിയിൽ 15 ശതമാനവും ആയിരുന്നു.

ചെറുകിട വായ്പാ മേഖലയിൽ ക്രമമായി ഉയർന്നു വരുന്ന ആവശ്യം വളർച്ചാ സാധ്യതകളെയാണു സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ വായ്പാ വ്യവസായത്തിന്റേയും സമ്പദ്ഘടനയുടെ മൊത്തിൽ തന്നെയുമുള്ള വളർച്ചയേയുമാണു സൂചിപ്പിക്കുന്നതെന്ന് ട്രാൻസ് യൂണിയൻ സിബിലിന്റെ ഫിനാൻഷ്യൽ സർവീസസ് റിസർച്ച് ആൻഡ് കൺസൾട്ടിങ് വൈസ് പ്രസിഡന്റ് അമൃത മിത്ര പറഞ്ഞു.