ബിഎൻപി പാരിബയുടെ ന്യുഫണ്ട് ഓഫർ

Posted on: April 9, 2017

കൊച്ചി : ബിഎൻപി പാരിബാ ബാലൻസ്ഡ് ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫറിനു തുടക്കമായി. ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ ഉദേശിക്കുന്ന നിക്ഷേപകരെ ലക്ഷ്യമിട്ടുള്ള ഓപ്പൺ എൻഡഡ് ഫണ്ടാണിത്. ഓഹരികൾ, ആർബിട്രേജ്, കടപ്പത്ര വിഭാഗങ്ങൾ എന്നിവ ചേർത്താണ് ഈ ഫണ്ട് അവതരിപ്പിക്കുന്നത്. 30 മുതൽ 60 ശതമാനം വരെയായിരിക്കും ഇതിലെ ഓഹരി, ഓഹരി അധിഷ്ഠിത നിക്ഷേപങ്ങൾ. അഞ്ചു മുതൽ 10 വരെ ശതമാനം ഇക്വിറ്റി ആർബിട്രേജിലും 30 മുതൽ 60 ശതമാനം വരെ കടപ്പത്ര വിഭാഗത്തിലും ആയിരിക്കും.

ബി.എൻ.പി. പാരിബാ ഇൻവെസ്റ്റ്‌മെന്റ് പാർട്ട്‌ണേഴ്‌സിന്റെ ഇന്ത്യയിലെ ബിഎൻപി പാരിബാ അസറ്റ് മാനേജുമെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഈ ഫണ്ട് അവതരിപ്പിക്കുന്നത്. വൈവിധ്യമാർന്ന നിക്ഷേപങ്ങളിലൂടെ ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യമെന്ന് ബിഎൻപി പാരിബാ മ്യൂച്വൽ ഫണ്ട് സീനിയർ ഇക്വിറ്റീസ് ഫണ്ട് മനേജർ കാർത്തിക്രാജ് ലക്ഷ്മണൻ ചൂണ്ടിക്കാട്ടി. ബിഎൻപി പാരിബാ മ്യൂച്വൽ ഫണ്ടിന്റെ ഇന്ത്യൻ വിപണിയിലെ 14 മതു ഫണ്ടാണ് ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്.

TAGS: BNP Paribas |