യു ടി ഐ എൻ എഫ് ഒ യ്ക്ക് 67,000 അപേക്ഷകർ

Posted on: September 9, 2014

UTI-Logo-B

ന്യൂ ഫണ്ട് ഓഫറിലെ അതുല്യ വിജയം യു ടി ഐയുടെ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്-സീരീസ് 1 (1100 ദിവസം) സ്വന്തമാക്കി. 67000 അപേക്ഷകരിൽ നിന്ന് 770 കോടി രൂപയാണ് യു ടി ഐ സമാഹരിച്ചത്.

യു ടി ഐ മ്യൂച്വൽ ഫണ്ടിലുള്ള നിക്ഷേപകരുടെ വിശ്വാസ്യതയാണ് ഓഗസ്റ്റ് 13 മുതൽ 27 വരെയുള്ള എൻ എഫ് ഒ യുടെ വിജയത്തിനു കാരണമെന്ന് യു ടി ഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടർ ലിയോ പുരി പറഞ്ഞു.

ക്ലോസ് എൻഡഡ് ഇക്വിറ്റി ഫണ്ടുകളുടെ കാര്യത്തിൽ പുതിയ ചരിത്രമാണ് യു ടി ഐയുടെ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്-സീരീസ് 1 എഴുതിച്ചേർത്തിരിക്കുന്നതെന്ന് യു ടി ഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി വിപണന വിഭാഗം മേധാവിയായ ഗ്രൂപ്പ് പ്രസിഡന്റ് സുരാജ് കെയ്‌ലേ ചൂണ്ടിക്കാട്ടി.