റിസ്‌ക് കുറഞ്ഞ യുടിഐ ഷോർട്ട്‌ടേം ഇൻകംഫണ്ട്

Posted on: August 25, 2014

UTI-Logo-B

പ്രതീക്ഷയ്ക്കപ്പുറമായി ആദായം നൽകിയ പ്രാരംഭ പ്രവർത്തന ഫലത്തിന്റെ പിന്തുണയോടെ യു ടി ഐ ഷോർട്ട് ടേം ഇൻകം ഫണ്ടിനു നിക്ഷേപകർക്കിടയിൽ പ്രിയമേറുന്നു. താരതമ്യേന ഹൃസ്വകാലത്തേക്കുള്ളതും സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതുമായ മ്യൂച്വൽ ഫണ്ടുകളോടു നിക്ഷേപകരുടെ താത്പര്യം കൂടിവരുന്ന വേളയിലാണ് റിസ്‌ക് കുറഞ്ഞതും ലിക്വിഡിറ്റി ഏറിയതുമായ നിക്ഷേപ സാധ്യത യു ടി ഐ ഷോർട്ട് ടേം ഇൻകം ഫണ്ട് തുറന്നിട്ടത്.

ഇക്കഴിഞ്ഞ ജൂണിൽ തുടക്കമിട്ട ഈ ഫണ്ടിന് 7.34 ശതമാനമായിരുന്നു ക്രിസിൽ ഷോർട്ട് ടേം ബോണ്ട് ഫണ്ട് ഇൻഡക്‌സ് ബെഞ്ച് മാർക്ക് റിട്ടേൺ നിർദ്ദേശിക്കപ്പെട്ടതെങ്കിലും 9.14 ശതമാനം കൈവരിക്കാൻ കഴിഞ്ഞു. നാലു വർഷമാണ് മച്യുരിറ്റി ക്യാപ്പ്.

ഉയർന്ന ക്രെഡിറ്റ് മികവ് ലക്ഷ്യമാക്കുന്ന അതിസൂക്ഷ്മമായ പോർട്ട്‌ഫോളിയോ വൈവിധ്യമാണ് യു ടി ഐ ഷോർട്ട് ടേം ഇൻകം ഫണ്ടിന്റെ നേട്ടത്തിനു വഴിതെളിക്കുന്നതെന്ന് ഫണ്ട് മാനേജർ സുധീർ അഗ്രവാൾ പറഞ്ഞു. പലിശ നിരക്കു സംബന്ധിച്ച മുൻവിധികൾ മാറിമറിയുമ്പോൾ നിക്ഷേപകരുടെ മനസ് ഷോർട്ട് ടേം ഫണ്ടുകളിലേക്കു തിരിയുക സ്വാഭാവികം. 6-12 മാസ നിക്ഷേപ ചക്രവാളം തെരഞ്ഞെടുത്ത് ഏറ്റവും മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാൻ തീർച്ചയായും യു ടി ഐ ഷോർട്ട് ടേം ഇൻകം ഫണ്ട് ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.