പിപിഎഫ്എഎസ് മ്യൂച്വൽഫണ്ടിന് 900 കോടിയുടെ ആസ്തികൾ ലക്ഷ്യം

Posted on: May 14, 2016

PPFAS-Mutual-Fund-Big

മുംബൈ : പരാഗ് പരീഖ് ഫിനാൻഷ്യൽ അഡൈ്വസറി സർവീസസ് മ്യൂച്വൽഫണ്ട് നടപ്പു ധനകാര്യവർഷം 800-900 കോടിയുടെ ആസ്തികൾ കൈകാര്യം ചെയ്യാൻ ലക്ഷ്യമിടുന്നു. 2015-16 ൽ 650.92 കോടിയുടെ ആസ്തികളാണ് കൈകാര്യം ചെയ്തത്.

നടപ്പുവർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് പിപിഎഫ്എഎസിന്റെ സേവനം വ്യാപിപ്പിക്കും. രാജ്യത്തെമ്പാടുമായി 7,500 ലേറെ ഇടപാടുകാരാണ് പിപിഎഫ്എഎസിനുള്ളത്.