യുടിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് സീരീസ്-1 എൻ എഫ് ഒ

Posted on: August 17, 2014

UTI-Logo-B

യുടിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് സീരീസ്-1 എന്ന പേരിൽ പുതിയ ക്ലോസ് എൻഡഡ് ഇക്വിറ്റി പദ്ധതി യുടിഐ മ്യൂച്വൽ ഫണ്ട് അവതരിപ്പിച്ചു. അലോട്ട്‌മെന്റ് തീയതി മുതൽ 1100 ദിവസമാണ് കാലാവധി.

ഇക്വിറ്റികളിലും ഇക്വിറ്റി ബന്ധമുള്ള സെക്യൂരിറ്റികളിലും ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളിലും മുഖ്യമായ നിക്ഷേപത്തിലൂടെ ദീർഘകാല മൂലധന വർധന ഉറപ്പു നൽകാനുദ്ദേശിച്ചുള്ള ഫണ്ടാണിത്. ന്യൂ ഫണ്ട് ഓഫർ പ്രകാരം ഈ മാസം 27 വരെ അംഗത്വത്തിന് അപേക്ഷിക്കാം. യൂണിറ്റ് വില 10 രൂപ. ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 5000 രൂപയും. എൻട്രി, എക്‌സിറ്റ് ലോഡ് ചാർജുകൾ ഇല്ല. ഗ്രോത്ത്, ഡിവിഡന്റ് പേ ഔട്ട് ഓപ്ഷനുകളിൽ റെഗുലർ പ്ലാനും ഡയറക്റ്റ് പ്ലാനും ലഭ്യമാണ്.

എസ് ആൻഡ് പി ബി എസ് ഇ ഇൻഡക്‌സ് 200 ആണ് എൻ എഫ് ഒ യ്ക്കു നൽകിയിരിക്കുന്ന ബെഞ്ച്മാർക്ക് ഇൻഡക്‌സ്. അനൂപ് ഭാസ്‌കർ, ലളിത് നമ്പ്യാർ, അർപിത് കപൂർ എന്നിവരാണ് ഫണ്ട് മാനേജർമാർ. ഫണ്ട് ആസ്തിയുടെ 65-100 ശതമാനം ഹൈ റിസ്‌ക് വിഭാഗം ഇക്വിറ്റികളിലും ഇക്വിറ്റി ബന്ധമുള്ള സെക്യൂരിറ്റികളിലും നിക്ഷേപിക്കാനാണുദ്ദേശ്യം. ലോ റിസ്‌ക് വിഭാഗത്തിൽ വരുന്ന കടപ്പത്രങ്ങളിലും മറ്റുമായിരിക്കും 35 ശതമാനം നിക്ഷേപം നടത്തുന്നത്.