മുത്തൂറ്റ് ഹോംഫിൻ പശ്ചിമ ഇന്ത്യയിലേക്ക്

Posted on: January 7, 2016

Muthoot-Homefin-Corporate-o

കൊച്ചി : മുത്തൂറ്റ് ഗ്രൂപ്പിന്റെ ഭവന വായ്പാ വിഭാഗമായ മുത്തൂറ്റ ഹോംഫിൻ ( ഇന്ത്യ) ലിമിറ്റഡിന്റെ കോർപറേറ്റ് ഓഫീസ് മുംബൈയിൽ പാർലമെന്ററി അഫയേഴ്‌സ് ആൻഡ് മൈനോറിറ്റി അഫയേഴ്‌സ് സഹമന്ത്രി മുക്താർ അബാസ് നഖ്‌വി ഉദ്ഘാടനം ചെയ്തു. ക്രെഡിറ്റ് ബ്യൂറോ ഓഫ് ഇന്ത്യ ലിമിറ്റഡ് (സിബിൽ) ചെയർമാൻ എം വി നായർ ആദ്യ വായ്പയുടെ വിതരണം നിർവഹിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം ജി ജോർജ് മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

നാഷണൽ ഹൗസിംഗ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുത്തൂറ്റ് ഹോംഫിൻ പശ്ചിമേന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മുംബൈയിൽ ഓഫീസ് തുറന്നിട്ടുള്ളത്. ഘട്ടം ഘട്ടമായി രാജ്യമൊട്ടാകെ സാന്നിധ്യം വർധിപ്പിക്കുവാനാണ് മുത്തൂറ്റ് ഹോംഫിൻ ലക്ഷ്യമിട്ടിട്ടുള്ളത്.

2019- ഓടെ 6000 കോടി രൂപയുടെ വായ്പ നല്കുവാൻ ലക്ഷ്യമിടുന്ന കമ്പനി അമ്പതു ലക്ഷം രൂപ വരെയുള്ള വൈവിധ്യമാർന്ന ഭവന വായ്പ ലഭ്യമാക്കിയിട്ടുണ്ട്. ശരാശരി വായ്പയുടെ വലുപ്പം 15 ലക്ഷം രൂപയായിരിക്കും. മെട്രോ സിറ്റികൾ, ചെറുനഗരങ്ങൾ എന്നിവിടങ്ങളിലാണ് കമ്പനി ഭവന വായ്പ നല്കുവാൻ ലക്ഷ്യം വയ്ക്കുന്നതെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം ജി ജോർജ് മുത്തൂറ്റ് പറഞ്ഞു.

സ്വന്തമായി വീട് വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് വായ്പ ലഭ്യമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു. മുത്തൂറ്റ് ഹോംഫിൻ സിഇഒ എസ് റാംരത്തിനം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.