മുത്തൂറ്റ് ഫിൻകോർപ് എൻ.സി.ഡി ഇഷ്യു 200 കോടി സമാഹരിച്ചു

Posted on: July 31, 2014

Muthoot-Fincorp-Logo-B

മൂത്തൂറ്റ് ഫിൻകോർപ്പിന്റെ ആദ്യ എൻ.സി.ഡി. ഇഷ്യൂ പൂർണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. ക്രിസിൽ എ റേറ്റിംഗുള്ള ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളുടേതായിരുന്നു എൻ.സി.ഡി. ഇഷ്യൂ. മൊത്തം 200 കോടി രൂപയാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. 10.75 ശതമാനം മുതൽ 12 ശതമാനം വരെ പലിശ നിരക്കുള്ള ഈ ഇഷ്യൂ നിശ്ചയിക്കപ്പെട്ടിരുന്ന ക്ലോസിംഗ് ദിനത്തിനും രണ്ടാഴ്ച മുമ്പേയാണ് പൂർണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.

എസ്.എം.സി. കാപ്പിറ്റൽ ആയിരുന്നു ഇഷ്യൂവിന്റെ ലീഡ് മാനേജർ. ചെറുകിട നിക്ഷേപകർ, ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ ബയേഴ്‌സ്, സ്ഥാപനേതര നിക്ഷേപ വിഭാഗങ്ങൾ എന്നിവരിൽ നിന്നെല്ലാം ക്രിയാത്മകമായ പ്രതികരണമാണ് ഇഷ്യൂവിന് ലഭിച്ചത്.

കമ്പനിയുടെ ആദ്യ എൻ.സി.ഡി. പബ്ലിക് ഇഷ്യൂവിനു ലഭിച്ച പിന്തുണയിൽ വളരെയേറെ ആഹ്ലാദമുണ്ടെന്ന് മുത്തൂറ്റ് ഫിൻകോർപ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.